കൊൽക്കത്ത: സ്വന്തം നേതാവ് മരിച്ചിട്ടും തിരിഞ്ഞുനോക്കാതെ ബി.ജെ.പി പ്രവർത്തകർ. ഒടുവിൽ മൃതദേഹം സംസ്കരിക്കാനായി മുന്നോട്ടുവന്ന് തൃണമൂൽ കോൺഗ്രസുകാർ. കഴിഞ്ഞദിവസം പശ്ചിമ ബംഗാളിലെ ഈസ്റ്റ് ബർദ്വാൻ ജില്ലയിലാണ് സംഭവം. ബി.ജെ.പിയുടെ ബൂത്ത് പ്രസിഡൻറായിരുന്ന അനൂപ് ബാനർജി (60) ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് മരിക്കുന്നത്. തുടർന്ന് ഇവരുടെ ഭാര്യ റീന സഹായത്തിനായി ബി.ജെ.പി പ്രവർത്തകരെ വിളിച്ചെങ്കിലും ആരും വീട്ടിലേക്ക് വന്നില്ല.
ഇതോടെ ഒരു രാത്രി മുഴുവൻ റീന ഭർത്താവിെൻറ മൃതദേഹത്തോടൊപ്പം കഴിച്ചുകൂട്ടാൻ നിർബന്ധിതയായി. വീണ്ടും സഹായത്തിനായി ആവർത്തിച്ച് വിളിച്ചെങ്കിലും കോവിഡ് ഭീതി കാരണം ആരും വരാൻ തയാറായില്ല. സംഭവമറിഞ്ഞ് ശനിയാഴ്ച ഉച്ചയോടെ പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവ് ബുഡൂൺ ഷെയ്ക്ക് പാർട്ടി പ്രവർത്തകരോട് കുടുംബത്തെ സഹായിക്കാൻ നിർദേശിച്ചു. അവർ ബാനർജിയുടെ മൃതദേഹം കൊണ്ടുപോയി സംസ്‌കരിക്കുകയും ചെയ്തു.
'ഉച്ചക്ക് ഒരു മണിയോടെയാണ് എെൻറ ഭർത്താവ് മരിച്ചത്. അദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി എെൻറ ഭർത്താവ് ഒരുപാട് കഠിനാധ്വാനം ചെയ്തിരുന്നു.
അദ്ദേഹത്തിെൻറ കൂടെയുണ്ടായിരുന്ന എല്ലാം ബി.ജെ.പി പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും ഞാൻ അറിയിച്ചു. തുടക്കത്തിൽ അവർ ഉടൻ വരുമെന്ന് പറഞ്ഞെങ്കിലും പിന്നെ ആരെയും കണ്ടില്ല. എെൻറ ഭർത്താവ് കോവിഡ് മൂലം മരിച്ചുവെന്ന അഭ്യൂഹവും ഞാൻ കേൾക്കാനിടയായി' ^അനൂപ് ബാനർജിയുടെ ഭാര്യ റീന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.