കോട്ടി: ചണ്ഡീഗഢ്-ഷിംല ഹൈവേയോട് ചേർന്നുള്ള പർവാനോവിലെ കോട്ടി റെയിൽവേ തുരങ്കത്തിനടുത്തുനിന്ന് രണ്ട് അജ്ഞാത സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ബുധനാഴ്ച വൈകീട്ടാണ് സംഭവം. നേപ്പാൾ സ്വദേശികളുടേതാണ് മൃതദേഹങ്ങൾ.
ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സോളൻ പൊലീസ് സൂപ്രണ്ട് വീരേന്ദർ ശർമ്മയും പർവാനോ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് യോഗേഷ് റോൾട്ടയും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ത്രീകളെ മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ ഇവിടെ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്ന് വീരേന്ദർ ശർമ്മ അഭിപ്രായപ്പെട്ടു.
കൊല്ലപ്പെട്ട സത്രീകളിൽ ഒരാൾക്ക് 20-കളുടെ മധ്യത്തിലും മറ്റൊരാൾക്ക് 30-കളുടെ മധ്യത്തിലുമാണ് പ്രായം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഹൈവേയിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകളിലെയും പർവാനോ എൻട്രി ബാരിയറിലെയും ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഷിംല ഇന്ദിരാഗാന്ധി മെഡിക്കൽ കോളജിലേക്ക് അയച്ചു. ജുംഗയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽനിന്നുള്ള സംഘം സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.