മുംബൈ∙ ഓർത്തഡോക്സ് സഭയുടെ ബോംബെ ഭദ്രാസന കൺവൻഷനും കുടുംബസംഗമവും 31 മുതൽ അടുത്ത നാല് വരെ നടക്കും. വരുന്ന 31, രണ്ട്, മൂന്ന് തീയതികളിൽ സൂറത്ത്, പുണെ, വാശി, ദാദർ, മലാഡ്, കല്യാൺ എന്നീ കേന്ദ്രങ്ങളിൽ മേഖലാ കൺവൻഷൻ നടത്തുമെന്ന് അധികൃതർ വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൊല്ലം ഭദ്രാസനം വൈദികസംഘം സെക്രട്ടറി ഫാ. ജോൺ ടി. വർഗീസ് കുളക്കട, കോട്ടയം പഴയ സെമിനാരി അധ്യാപകൻ ഫാ. ബ്രിൻസ് അലക്സ് മാത്യൂസ് എന്നിവർ വചനപ്രഘോഷണം നടത്തും. വരുന്ന നാലിന് പഠന ക്ലാസ്സുകളുണ്ടാകും. അന്ന് വൈകിട്ട് ആറിന് ഭദ്രാസന മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ കൂറിലോസിന്റെ അധ്യക്ഷതയിൽ നടത്തുന്ന സമാപന യോഗത്തിൽ ഭദ്രാസന സഹായ മെത്രാപ്പൊലീത്ത ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് അനുഗ്രഹപ്രഭാഷണം നടത്തും. ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് ഉദ്ഘാടനം ചെയ്യും. ഫാ. ജോൺ ടി.വർഗീസ് കുളക്കട വചന പ്രഘോഷണം നടത്തും. പുണെ മേഖലയിലെ ദേവാലയങ്ങൾ സുവിശേഷ ഗാനങ്ങൾക്ക് നേതൃത്വം നൽകും. സമാപനദിവസം ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് ഇംഗ്ലിഷിലുള്ള കൺവൻഷൻ നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.