ന്യൂഡൽഹി: ക്വാറൻറീൻ നയത്തെ കുറിച്ച് ചോദ്യങ്ങളുന്നയിച്ച അന്തമാനിലെ മാധ്യമപ്രവർത്തകൻ സുബൈർ അഹ്മദിനെതിരെ രജിസ്റ്റർ ചെയ്ത എഫ്.െഎ.ആർ കൽക്കത്ത ൈഹകോടതി റദ്ദാക്കി. സുബൈർ അഹ്മദിനെതിരെ അന്തമാൻ പൊലീസ് ഉന്നയിച്ചത് യുക്തിരഹിതമായ ആരോപണമാണെന്നതടക്കം അതിരൂക്ഷമായ വിമർശനം നടത്തിയാണ് എഫ്.െഎ.ആർ റദ്ദാക്കിയത്.
പോർട്ട് ബ്ലയറിലെ ഫ്രീലാൻസ് മാധ്യമപ്രവർത്തകനായ സുബൈർ അഹ്മദിനെതിരായ ക്രിമിനൽ പ്രോസിക്യൂഷൻ നടപടി കോടതി അനുവദിക്കുന്നത് നിയമവാഴ്ചയോടുള്ള നിന്ദയും അധികാര ദുർവിനിയോഗവുമായിരിക്കുമെന്ന് കൽക്കട്ട ഹൈകോടതി വ്യക്തമാക്കി.
സുബൈറിനെതിരായ ആരോപണം അടിസ്ഥാനരഹിതമാെണന്ന് മാത്രമല്ല, കേസ് നടപടികളുമായി മുന്നോട്ടുപോകുന്നതിന് മതിയായ വസ്തുതകളുടെ പിൻബലവുമില്ല. അന്തമാൻ ഭരണകൂടത്തിെൻറ കോവിഡ് തടയാനുള്ള പരിശ്രമങ്ങളെ തടസ്സപ്പെടുത്തണമെന്ന ഉേദ്ദശ്യത്തോടെ തെറ്റായ വിവരം പരത്തിയെന്നാരോപിച്ച് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188, 269, 270, 505(1)(ബി) വകുപ്പുകൾ പ്രകാരമാണ് അന്തമാൻ പൊലീസ് സുബൈറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
കോവിഡ് രോഗികളുമായി ഫോണിൽ സംസാരിച്ചതിന് ഒരു കുടുംബത്തിലെ മുഴുവൻ ആളുകളോടും ക്വാറൻറീനിൽ പോകാൻ പറഞ്ഞത് വിശദീകരിക്കാൻ ആവശ്യപ്പെട്ടായിരുന്നു സുബൈർ അഹ്മദിെൻറ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.