ന്യൂഡൽഹി: കേന്ദ്ര സർക്കാരും നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് (കെ) നിക്കി ഗ്രൂപ്പും തമ്മിലുള്ള വെടിനിർത്തൽ കരാർ വീണ്ടും നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വാർത്താകുറിപ്പിലൂടെ അറിയിച്ചത്.
ഒരു വർഷത്തേക്ക് വെടിനിർത്തൽ കരാർ നീട്ടിയത്. സെപ്റ്റംബർ എട്ട് മുതൽ 2025 സെപ്റ്റംബർ ഏഴു വരെയാണ് നീട്ടിയ കാലാവധി.
കേന്ദ്ര സർക്കാരും നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് (കെ) നിക്കി ഗ്രൂപ്പും തമ്മിൽ 2021 സെപ്റ്റംബർ ആറിനാണ് വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടത്.
2015ൽ മണിപ്പൂരിൽ 18 സൈനികരെ കൊലപ്പെടുത്തിയതിന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച നിക്കി സുമിയുടെ നേതൃത്വത്തിലുള്ളതാണ് എൻ.എസ്.സി.എൻ (കെ) വിഭാഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.