ന്യൂഡൽഹി: ഭരണസംവിധാനത്തിെൻറ നിയന്ത്രണമില്ലാതെ വിദേശ സംഭാവന സ്വീകരിക്കാൻ ആർക്കും മൗലികാവകാശമില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ.
വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ചോദ്യം ചെയ്ത് എൻ.ജി.ഒ കെയർ, ഷെയർ ചാരിറ്റബിൾ ട്രസ്റ്റ്, ജീവൻ ജ്യോതി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ സമർപ്പിച്ച ഹരജിയിലാണ് സർക്കാർ പ്രതികരണം അറിയിച്ചത്. വിദേശ സംഭാവന സ്വീകരിക്കുന്നത് നിയന്ത്രിച്ചതു കൊണ്ട് ആരുടെയും മൗലികാവകാശം ലംഘിക്കപ്പെടുന്നില്ല.
സ്വതന്ത്രമായി ജീവിക്കാനും പ്രവർത്തിക്കാനും ഭരണഘടനയുടെ 21ാം അനുഛേദം നൽകുന്ന അവകാശത്തിെൻറ പരിധിയിൽ അനിയന്ത്രിതമായി വിദേശ സംഭാവന സ്വീകരിക്കുന്നത് പെടില്ല. തദ്ദേശീയമായി ഫണ്ട് സമാഹരിച്ച് ലക്ഷ്യം നേടാൻ വ്യക്തികളും സംഘടനകളും പ്രവർത്തിക്കുന്നതിനോട് തുറന്ന സമീപനം തന്നെയാണെന്നും സർക്കാർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.