ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിെൻറ സ്വഭാവം കണക്കിലെടുത്ത് വീടിനുള്ളിൽ കഴിയുേമ്പാഴും മാസ്ക് ധരിക്കാൻ നിർദേശിച്ച് കേന്ദ്രസർക്കാർ. രോഗികളില്ലെങ്കിൽ പോലും വീട്ടിനകത്തും മാസ്‌ക് ധരിച്ചുതുടങ്ങേണ്ട സമയമാണിതെന്ന് നീതി ആയോഗ് ആരോഗ്യവിഭാഗം അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. കുടുംബാംഗങ്ങൾ ഒപ്പമിരിക്കുന്ന സമയത്തും മാസ്ക് വേണം. വീട്ടിൽ ചികിത്സയിലുള്ള കോവിഡ് രോഗികൾ നിർബന്ധമായും മാസ്ക് ധരിക്കണം.
ആളുകളെ വീട്ടിലേക്ക് ക്ഷണിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ രോഗം വന്ന ഒരാളിൽനിന്ന് ഒരുമാസത്തിനുള്ളിൽ 406 പേർക്ക് രോഗം പകരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രാലയ ജോ. സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
ശരിയായ നിലയിൽ മാസ്‌ക് ധരിക്കാതിരിക്കുന്നവരിൽ രോഗം വരാനുള്ള സാധ്യത 90 ശതമാനമാണ്. സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്താൽ ഇത് 30 ശതമാനമായി കുറക്കാം. രോഗലക്ഷണമുള്ളവർ ഉടൻ ഐസൊലേഷനിൽ പ്രവേശിക്കണമെന്നും എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയും പറഞ്ഞു.
വാക്സിൻ നൽകുന്നതിന് വേഗത കൂട്ടണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആർത്തവ നാളുകളിലും വാക്സിൻ എടുക്കാം. രാജ്യത്ത് ആവശ്യത്തിന് മെഡിക്കൽ ഓക്സിജൻ സ്റ്റോക്കുണ്ട്. ഉൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽനിന്ന് ഏറ്റവും ആവശ്യമായ സംസ്ഥാനങ്ങളിൽ എത്തിക്കുന്നതിലെ വിഷയങ്ങളാണ് പരിഹരിച്ചു വരുന്നതെന്നും അധികൃതർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.