Representational Image

ചത്ത കാട്ടുപോത്തിന് വെടിയേറ്റതായി സ്ഥിരീകരണം; രണ്ട് തിരകൾ കണ്ടെടുത്തു

ഗൂഡല്ലൂർ: വാലി പഞ്ചായത്ത് പാരൻ സൈറ്റ് വനഭാഗത്ത് ചത്തനിലയിൽ കണ്ട കാട്ടുപോത്തിന് വേട്ടക്കാരുടെ വെടിയേറ്റെന്ന് സ്ഥിരീകരണം. മൃഗ ഡോക്ടർ രാജേഷ് കുമാർ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജഡത്തിൽ നിന്ന് രണ്ട് തിരകൾ ലഭിച്ചു.

പാരൺ സൈറ്റ് മരപ്പാലം പരിസരത്ത് രണ്ട് ദിവസം മുമ്പ് കാട്ടുപോത്ത് തളർന്ന നിലയിൽ നടക്കുന്നതായി പ്രദേശവാസികൾ വനം വകുപ്പിനെ അറിയിച്ചിരുന്നു. വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വനം വകുപ്പ് കാട്ടുപോത്തിന്‍റെ സഞ്ചാരം നിരീക്ഷിക്കാൻ തുടങ്ങി.

10 വയസുള്ള കാട്ടുപോത്ത് വെടിയേറ്റ ഉടൻ ചത്തിരുന്നില്ല. ശരീരത്തിൽ മുറിവുകളുമായി അലഞ്ഞു തിരിയുകയായിരുന്നു. കിത്സ നൽകാനുള്ള നടപടികൾ സ്വീകരിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് കാട്ടുപോത്ത് ചത്തത്. കാട്ടുപോത്തിന്‍റെ തലയിലും വയറിലുമാണ് വെടിയേറ്റത്.

വേട്ടക്കാരുടെ വെടിയേറ്റത് മൂലമാണ് കാട്ടുപോത്ത് ചാവാൻ ഇടയായതെന്ന് വ്യക്തമായതോടെ വനപാലകർ അന്വേഷണം ഊർജിതമാക്കി.

Tags:    
News Summary - The dead bison was confirmed to have been shot in Gudalur; Two waves were found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.