ന്യൂഡൽഹി: വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ ലഭ്യമായ എല്ലാ രേഖയും വിവരം തേടിയ ആൾക്ക് നൽകിയെന്ന കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകണമെന്ന് കേന്ദ്ര വിവരാവകാശ കമീഷൻ തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകി.
ധനകാര്യ നിയമത്തിലെ ഭേദഗതിക്കുശേഷം കൊണ്ടുവന്ന തെരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ ലോകേഷ് ബാത്ര നൽകിയ അപേക്ഷയെ തുടർന്നുള്ള സംഭവങ്ങളാണ് കേസിനാധാരം.
ഇതിന് തെരഞ്ഞെടുപ്പ് കമീഷൻ വിശദമായി മറുപടി നൽകിയിരുന്നു. കമീഷൻ നൽകിയ മറുപടിയിൽ മറ്റൊരു ഫയലിന്റെ പരാമർശമുള്ളതായി ബാത്ര കേന്ദ്ര വിവരാവകാശ കമീഷൻ ഹിയറിങ്ങിൽ അറിയിച്ചു. എന്നാൽ, ഇക്കാര്യം തെരഞ്ഞെടുപ്പ് കമീഷൻ നിഷേധിച്ചു.
തുടർന്നാണ് ആർ.ടി.ഐ നിയമപ്രകാരം നൽകാനാവുന്ന ഒരു രേഖയും ഇതുസംബന്ധിച്ച് ഇല്ലെന്നത് നോൺ ജുഡീഷ്യൽ സ്റ്റാമ്പ് പേപ്പറിൽ എഴുതിയ നൽകണമെന്ന് മുഖ്യ വിവരാവകാശ കമീഷണർ വൈ.കെ. സിൻഹ തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.