ലോകത്തിലെ തന്നെ, ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനയാത്ര നടത്തികൊണ്ട് ചരിത്രമായി മാറിയ എയര്‍ ഇന്ത്യ ക്യാപ്റ്റനാണ് സോയ അഗര്‍വാള്‍. ഈ വര്‍ഷം ജനുവരിയിലായിരുന്നു സംഭവം. സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്നും ബംഗുളൂരുവിലേക്കായിരുന്നു ആ വിമാനയാത്ര. പൈലറ്റാകാനുള്ള അവരുടെ ബാല്യകാല സ്വപ്നം ഏവര്‍ക്കും പ്രചോദനമാണിപ്പോള്‍. ദൈര്‍ഘ്യമേറിയ വിമാനയാത്ര നടത്തിയ ലോകത്തെ ആദ്യത്തെ വനിതയെന്ന നിലയില്‍ അവരുടെ, ഇന്നലെകളെ കുറിച്ച് അറിയണം. സോയ അഗവര്‍ വാള്‍ പറയുന്നതിങ്ങനെ:
"90 കളില്‍, മധ്യവര്‍ഗ കുടുംബത്തിലെ പെണ്‍കുട്ടിയായാണ് വളര്‍ന്നത്. അതുകൊണ്ട് തന്നെ, കഴിവിനപ്പുറം സ്വപ്നം കാണാന്‍ കഴിഞ്ഞില്ല. എന്നിട്ടും, എട്ടാമത്തെ വയസ്സില്‍ സോയ വീടിന്‍െറ ടെറസിലേക്ക് പോകും. ആകാശത്തിലെ വിമാനങ്ങള്‍ നോക്കി ആശ്ചര്യപ്പെടും. ഒരുപക്ഷേ ആ വിമാനങ്ങളിലൊന്ന് ഞാനാണ് പറത്തുന്നതെങ്കില്‍ എനിക്ക് നക്ഷത്രങ്ങളെ തൊടാന്‍ കഴിയുമായിരുന്നു, എന്ന് ചിന്തിക്കും.
തുടക്കത്തില്‍, തന്‍്റെ സ്വപ്നത്തെക്കുറിച്ച് മാതാപിതാക്കളോട് പറയാന്‍ മടിയായിരുന്നു. കുട്ടിക്കാലത്ത് തന്നെ നല്ല കുടുംബത്തില്‍ നിന്ന് വിവാഹം കഴിക്കേണ്ടതിനെ കുറിച്ചാണ് അമ്മ പറയാറുണ്ടായിരുന്നത്. എന്നാല്‍, 10ാ ക്ളാസ് പൂര്‍ത്തിയാക്കിയ ശേഷം പൈലറ്റ് ആകാന്‍ ആഗ്രഹിക്കുന്നുവെന്ന് മാതാപിതാക്കളോട് പറഞ്ഞു. അമ്മ കരയാന്‍ തുടങ്ങിയപ്പോള്‍, പൈലറ്റ് പരിശീലനത്തിന്‍്റെ ചിലവിനെക്കുറിച്ചാണ് പിതാവ് ആശങ്കപ്പെട്ടത്. പ്ളസ്ടുവിനു സയന്‍ എടുത്ത് പഠിച്ചു. തുടര്‍ന്ന്, ഫിസിക്സ് ബിരുദത്തിനു ചേര്‍ന്നു. ഇതോടൊപ്പം, ഏവിയേഷന്‍ കോഴ്സിനായി അപേക്ഷിച്ചു. കോളേജ് പഠനത്തിനൊപ്പം ഏവിയേഷന്‍ കോഴ്സും പൂര്‍ത്തിയാക്കി.
കോളേജില്‍ ഒന്നാമതത്തെി. അന്ന്, പിതാവിനോട് ചോദിച്ചു. ഇനി, സ്വപ്ന സാക്ഷാത്കാരത്തിനായി നിങ്ങള്‍ എന്നെ അനുവദിക്കുമോ?' വിമുഖതയോടെ, എന്‍്റെ കോഴ്സിന് പണം നല്‍കുന്നതിന് പിതാവ് വായ്പ എടുക്കാന്‍ സമ്മതിച്ചു. ഞാന്‍ എന്‍്റെ ഹൃദയവും ആത്മാവും ഇതിനായി സമര്‍പ്പിച്ചു. ഇന്നിപ്പോള്‍, ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനമായാത്ര നടത്തിയ ആദ്യത്തെ വനിതാ ക്യാപ്റ്റനായി ഞാന്‍ മാറി. 2021 ജനുവരി ഒന്‍പതിനായിരുന്നു ആ ദിവസം.17 മണിക്കൂര്‍ നീണ്ട യാത്ര. എന്‍െറ ജീവിതത്തിലെ പ്രവൃത്തികളൊന്നും എളുപ്പമായിരുന്നില്ല. പ്രയാസം വരുമ്പോഴൊക്കെ എന്നിലെ എട്ടു വയസുകാരിയെ ഞാന്‍ ഓര്‍ക്കും. അതെനിക്ക് ധൈര്യം തരും'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.