ഗോരഖ്പുർ (ഉത്തർപ്രദേശ്): ഗ്യാൻവാപിയെ മസ്ജിദെന്ന് പരാമർശിക്കുന്നത് നിർഭാഗ്യകരമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗ്യാൻവാപി ശിവചൈതന്യം കുടികൊള്ളുന്ന ഇടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേക്കുറിച്ച് ശങ്കരാചാര്യരുടെ വിശദമായ പരാമർശവും യോഗി ആദിത്യനാഥ് ഉദ്ധരിച്ചു. ദീൻ ദയാൽ ഉപാധ്യായ് ഗോരഖ്പുർ സർവകലാശാലയിൽ രാജ്യാന്തര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു യു.പി മുഖ്യമന്ത്രി.
ഗ്യാൻവാപി മസ്ജിദിൽ ആരാധനക്ക് അനുമതി നൽകണമെന്ന ഹിന്ദു വിഭാഗത്തിന്റെ ആവശ്യം കോടതിയുടെ പരിഗണനയിലാണ്. ഇതിനെ എതിർത്ത് മസ്ജിദ് കമ്മിറ്റിയും കോടതിയെ സമീപിച്ചിട്ടുണ്ട്.ത്സ
അതേസമയം, യു.പി മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ സമാജ്‍വാദി പാർട്ടി രംഗത്തുവന്നു. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും യോഗി ആദിത്യനാഥ് കോടതിയെ മാനിക്കുന്നില്ലെന്ന് വേണം കരുതാനെന്നും പാർട്ടി വക്താവ് അബ്ബാസ് ഹൈദർ പറഞ്ഞു.
സ്ഥാപിത രാഷ്ട്രീയ താൽപര്യം കാരണം മുഖ്യമന്ത്രി സമൂഹത്തെ വിഭജിക്കുകയാണ്. ഭൂരിപക്ഷം നൽകിയ ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ബി.ജെ.പി സംസാരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചരിത്രം, പുരാവസ്തുശാസ്ത്രം, ആത്മീയത എന്നീ തെളിവുകൾ അടിസ്ഥാനമാക്കി ഗ്യാൻവാപി ക്ഷേത്രമാണെന്ന് വ്യക്തമായി പറയാമെന്ന് യു.പിയിലെ ബി.ജെ.പി വക്താവ് മനിഷ് ശുക്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.