ഇൻഡ്യ സഖ്യത്തിൽ ഭിന്നതയില്ല; സി.പി.എം നിലപാടിനെ മാനിക്കുന്നുവെന്ന് കെ.സി വേണുഗോപാൽ

ന്യൂഡൽഹി: കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷ സഖ്യമായ ഇൻഡ്യയിൽ ഭിന്നതയില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. സഖ്യത്തിൽ ഏകാധിപത്യ മനോഭാവമില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി.

എല്ലാ പാർട്ടികളുടെയും ആദർശത്തെ മാനിക്കുന്നു. ജനാധിപത്യ രീതിയിൽ എല്ലാ പാർട്ടികൾക്കും അഭിപ്രായം രേഖപ്പെടുത്താൻ ഇടമുണ്ട്. ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് സഖ്യത്തിന്‍റെ ലക്ഷ്യം.

ഇൻഡ്യ സഖ്യത്തിന്‍റെ ഏകോപനസമിതിയിൽ അംഗമാകേണ്ടെന്ന സി.പി.എം നിലപാടിനെ മാനിക്കുന്നു. സി.പി.എം പൊളിറ്റ്ബ്യൂറോയുടെ തീരുമാനമാണിത്. ഈ വിഷയത്തിൽ വിശദീകരണം നൽകേണ്ടത് സി.പി.എം ആണ്.

കേരളത്തിൽ കോൺഗ്രസും സി.പി.എമ്മും തമ്മിൽ പല കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ട്. സമാനരീതിയിൽ ആം ആദ്മി പാർട്ടിയുമായി ഡൽഹിയിലും പഞ്ചാബിലും കോൺഗ്രസ് പോരാട്ടത്തിലാണ്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് സഖ്യം രൂപീകരിക്കുന്നതെന്ന് കോൺഗ്രസ് പറഞ്ഞിട്ടില്ലെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.

Tags:    
News Summary - There is no division in the India alliance; KC Venugopal said that he respects CPM's position

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.