'എന്‍റെ മുന്നിൽവെച്ച്​ അവർ കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്​തു. എനി​ക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല' -കണ്ണീർക്കടലായി ഒരമ്മ

ന്യൂഡൽഹി: ബിഹാറിലായിരുന്നപ്പോൾ പണവും ജോലിയും മാത്രമേ ഇല്ലാതിരുന്നുള്ളൂ, എങ്കിലും സന്തോഷം ആ അമ്മക്കു​ം മക്കൾക്കുമൊപ്പമുണ്ടായിരുന്നു. നാല​ു മക്കളെയും കൂട്ടി 35കാരിയായ അമ്മ ഹരിയാനയിലെ സോനിപത്തിലേക്ക്​ പോരു​േമ്പാൾ സന്തോഷത്തിനൊപ്പം ജോലിയും മെച്ചപ്പെട്ട ജീവിതവുമായിരുന്നു അവരുടെ സ്വപ്​നം. എന്നാൽ, അവരെ കാത്തിരുന്നത്​ ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ദുരന്തമായിരുന്നു. രണ്ടു പെൺമക്കളെയും ഒറ്റരാത്രികൊണ്ട്​ അവർക്ക്​ നഷ്​ടമായി. തൊട്ടടുത്ത മുറിയിലെ താമസക്കാരായ നാലുപേർ കുട്ടികളെ ബലാത്സംഗം ചെയ്​തശേഷം കീടനാശിനി നൽകി കൊലപ്പെടുത്തുകയായിരുന്നു.

കൈയിലുള്ളതെല്ലാം വാരിപ്പെറു​ക്കി ഹരിയാനയിലേക്ക്​ പോരു​േമ്പാൾ രണ്ടു പെൺമക്കളും രണ്ട്​ ആൺമക്കളുമായിരുന്നു 35കാരിയുടെ സമ്പാദ്യം. സോനിപത്തിൽ ഒറ്റമുറി വീട്​ വാടകക്കെടുത്ത്​ താമസിച്ചു. 15ഉം 11ഉം വയസ്​ പ്രായമുള്ള പെൺകുഞ്ഞുങ്ങൾ വയലിലും 18ഉം 14ഉം വയസുളള ആൺമക്കൾ മാതാവിനൊപ്പം നിർമാണ തൊഴിലിലും ഏർപ്പെട്ടു.

ആഗസ്റ്റ്​ അഞ്ചിന്​ രാത്രി പതിവുപോലെ ആൺമക്കൾ രണ്ടും ടെറസിന്​ മുകളിൽ ഉറങ്ങാനായി പോയി. പെൺകുട്ടികൾ അമ്മക്കൊപ്പം മുറിയിലും. രാത്രി ഒരുമണിയോടെ തൊട്ടടുത്ത മുറിയിലെ നാലു യുവാക്കൾ ഇവരുടെ മുറിയിലേക്ക്​ അതിക്രമിച്ചുകയറുകയായിരുന്നു. പെൺകുട്ടികളെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്​തു. അമ്മയെ ബലമായി പിടിച്ച്​ മുറിയുടെ മൂലയിലാക്കുകയും തടഞ്ഞുവെക്കുകയും ചെയ്​തു. കൂട്ടബലാത്സംഗത്തിന്​ ശേഷം രണ്ടു കുഞ്ഞുങ്ങൾക്കു​ം അവർ കീടനാശിനി നൽകി. തൊട്ടടുത്ത ദിവസം രണ്ടുപേരും മരിക്കുകയും ചെയ്​തു.

'അവർ എന്‍റെ കുഞ്ഞുങ്ങളെ ചെയ്​തത്​ എങ്ങനെ മറക്കും? എന്നെയും കുഞ്ഞുങ്ങളെയും കൊല്ലുമെന്ന്​ അവർ ഭീഷണിപ്പെടുത്തി. ഞങ്ങളോട്​ ശബ്​ദമുണ്ടാക്കരുതെന്ന്​ ആജ്ഞാപിച്ചു. ഒരാൾ എന്നെ മുറിയുടെ മൂലയിൽ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. മറ്റുള്ളവർ കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്​തു. അവർ ഉറക്കെ കരയുന്നുണ്ടായിരുന്നു, എന്നാൽ എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ഞാൻ നിസഹായയായിരുന്നു'-35കാരി ഇന്ത്യൻ എക്​സ്​പ്രസിനോട്​ പറഞ്ഞു.

അവരുടെ കൈയിൽ കീടനാശിനി ഉണ്ടായിരുന്നു. ബലാത്സംഗത്തിന്​ ശേഷം അവർ അവ കുഞ്ഞുങ്ങൾക്ക്​ നൽകി. സംഭവം പുറത്തുപറഞ്ഞാൽ അഞ്ചുപേരെയും കൊലപ്പെടുത്തുമെന്ന്​ ഭീഷണിപ്പെടുത്തിയായിരുന്നു അവരുടെ മടക്കം. പിറ്റേദിവസം ഇരുവർക്കും സുഖമില്ലാതായതോടെ പാമ്പ്​ കടിയേറ്റതാകുമെന്ന്​ അമ്മ എല്ലാവരോടും പറയുകയായിരുന്നു.

'അമ്മ ഞങ്ങളോട്​ എല്ലാം തുറന്നുപറയുമെന്ന്​ കരുതിയിരുന്നു. എന്നാൽ, അന്ന്​ രാത്രി അമ്മ കരയുകയായിരുന്നു. കാര്യം തിരക്കിയെങ്കിലും ഒരക്ഷരം ഞങ്ങളോട്​ പറഞ്ഞില്ല. രാവിലെ സഹോദരിമാർ തലവേദനയെടുക്കുന്നുവെന്ന്​ പറഞ്ഞു. പിന്നീട്​ ഛർദിക്കുകയും ചെയ്​തു. വീണ്ടും അമ്മയോട്​ കാര്യം ചോദിച്ചെങ്കിലും ഒരക്ഷരം മിണ്ടി​യി​ല്ല' -മൂത്തമകൻ പറഞ്ഞു.

കുട്ടികൾക്ക്​ സുഖമില്ലാതായതോടെ 12 കിലോമീറ്റർ അക​െല ഡൽഹിയിലെ ആശുപത്രിയിൽ ഇരുവരെയും എത്തിച്ചു. എന്നാൽ വഴിമേധ്യ ഒരാളും ചികിത്സക്കിടെ മറ്റൊരാളും മരിക്കുകയായിരുന്നു.

'എന്താണ്​ സംഭവിച്ചതെന്ന്​ പറയാൻ ആ അമ്മ തയാറായിരുന്നില്ല. ഡോക്​ടർമാർ കുട്ടികളുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന്​ പറഞ്ഞതോടെ ഞങ്ങൾ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ തന്‍റെ രണ്ടു മക്കളെയും തൊട്ടടുത്ത മുറിയിൽ താമസിക്കുന്നവർ ബലാത്സംഗം ചെയ്​ത വിവരം വെളി​െപ്പടുത്തുകയായിരുന്നു' -എസ്​.എച്ച്​.ഒ രവികുമാർ പറഞ്ഞു.

പോസ്റ്റ്​മോർട്ടം റിപ്പോർട്ടിൽ കുട്ടികൾ ബലാത്സംഗത്തിന്​ ഇരയായതായും ശരീരത്തിൽ കീടനാശിനിയുടെ അംശമുള്ളതായും കണ്ടെത്തി. തുടർന്ന്​ പൊലീസ്​ പോക്​സോ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ നാലുപേർ അറസ്റ്റിലാകുകയും ചെയ്​തു. 22നും 25നും ഇടയിൽ പ്രായമായവരാണ്​ പ്രതികൾ. ഇവരുടെ മുറിയിൽനിന്ന്​ കീടനാശിനി കുപ്പിയും പൊലീസ്​ കണ്ടെടുത്തു.

10 വർഷം മുമ്പ്​ 35കാരിയുടെ ഭർത്താവ്​ മരിച്ചിരുന്നു. ഇതോടെ പലയിടത്തും കൂലിപ്പണിയെടുത്താണ്​ ഇവർ മക്കളെ വളർത്തിയിരുന്നത്​. നല്ല ജോലിക്കായി ഇവർ ബിഹാറിൽനിന്ന്​ ഹരിയാനയിലെത്തുകയായിരുന്നു.

തൊട്ടടുത്ത മുറിയിൽ താമസിച്ചിട്ടും ഇവരുമായി കുടുംബം സംസാരിക്കുകപോലും ചെയ്​തിരുന്നില്ല. സംഭവത്തിന്​ ശേഷം ബന്ധുക്കൾ ​േപാലും തങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്നും കുടുംബം പറയുന്നു. 

Tags:    
News Summary - They raped my daughters I couldnt do anything -Sonipat sisters gangrape murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.