ന്യൂഡൽഹി: ഭൂകമ്പ രക്ഷാപ്രവർത്തനത്തിന് ഇന്ത്യയിൽനിന്നുള്ള മൂന്നാമത്തെ സംഘം വ്യാഴാഴ്ച തുർക്കിയയിലെത്തും. ദേശീയ ദുരന്ത പ്രതികരണ സേനയിലെ 101 പേരടങ്ങുന്ന രണ്ട് സംഘങ്ങൾ ചൊവ്വാഴ്ച മുതൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. തകർന്ന കെട്ടിടത്തിനടിയിൽ പെട്ടവരെ രക്ഷിക്കുകയും പരിക്കേറ്റവർക്ക് പരിചരണം നൽകുകയും ചെയ്യുകയാണവർ.
കുടുങ്ങിക്കിടക്കുന്നവരുടെ ഹൃദയമിടിപ്പ് വരെ കേൾക്കാവുന്ന റഡാറുകളും കോൺക്രീറ്റ് കട്ടറുകളും രണ്ടാഴ്ചത്തേക്ക് കഴിയാനുള്ള ഭക്ഷണവും അവശ്യവസ്തുക്കളും അടക്കം സന്നാഹങ്ങളുമായാണ് ചൊവ്വാഴ്ച ഇന്ത്യൻ സംഘം തുർക്കിയയിലെത്തിയത്. 70 രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ ദുരന്ത നിവാരണ യജ്ഞത്തിലാണ്. അതിനിടെ, ഭൂകമ്പമുണ്ടായ സിറിയയിലേക്ക് ഇന്ത്യ ആറുടൺ സഹായവസ്തുക്കൾ അയച്ചു. മരുന്നും ചികിത്സ ഉപകരണങ്ങളുമാണ് സൈനിക വിമാനത്തിൽ കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.