'പാകിസ്താൻ നൽകിയ ഭക്ഷണം കഴിക്കുന്നവർ കർഷക സമരത്തിന് എതിര്'

റായ്പൂർ: പാകിസ്താൻ നൽകിയ ഭക്ഷണം കഴിക്കുന്നവർ കർഷക സമരത്തിന് എതിരാണെന്ന് ചത്തീസ്ഗഡ് കോൺഗ്രസ് നേതാവ് ആർ.പി സിങ്. കേന്ദ്രത്തിന്‍റെ കാർഷിക വിരുദ്ധ ബില്ലിനെതിരെ കർഷകർ പ്രഖ്യാപിച്ച ഭാരത ബന്ദിനെ പിന്തുണച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'ഇന്ത്യൻ കർഷകരുടെ ഭക്ഷണം കഴിച്ച് വളർന്നവർ അവരുടെ സമരത്തെ പിന്തുണക്കുന്നു. പാകിസ്താൻ നൽകുന്ന ഭക്ഷണം കഴിക്കുന്നവർ കാർഷിക സമരത്തെ എതിർക്കുന്നു'-സിങ് പറഞ്ഞു. ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് സിങ് ബാഗലിനെ പിന്തുണച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ക​ർ​ഷ​ക സ​മ​ര​ത്തി​ന്​ ല​ഭി​ച്ച അ​ഭൂ​ത​പൂ​ർ​വ​മാ​യ പി​ന്തു​ണ​യു​ടെ ബ​ല​ത്തി​ൽ ഭാ​ര​ത്​ ബ​ന്ദ് ആരംഭിച്ചിട്ടുണ്ട്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും നി​ര​വ​ധി ട്രേ​ഡ്​​യൂ​നി​യ​നു​ക​ളും ഒ​രു പോ​ലെ പി​ന്ത​ു​ണ പ്ര​ഖ്യാ​പി​ച്ച ബ​ന്ദി​നെ കോ​വി​ഡ്​ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കാ​ണി​ച്ച്​ നേ​രി​ടാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റും ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്​​ഥാ​ന​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള വി​വി​ധ അ​തി​ർ​ത്തി​ക​ൾ സ്​​തം​ഭി​പ്പി​ച്ച്​ 12ാം ദി​വ​സ​വും സ​മ​രം തു​ട​ർ​ന്ന ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ബു​ധ​നാ​ഴ്​​ച സ​ർ​ക്കാ​റു​മാ​യി നാ​ലാം വ​ട്ട ച​ർ​ച്ച ന​ട​ത്താ​നി​രി​ക്കു​ക​യാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.