കൊൽക്കത്ത: പശ്ചിമ ബംഗാളിൽ താമസിക്കുന്നവർ ബംഗാളി ഭാഷ പഠിച്ചിരിക്കണമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. കൊൽക്കത്ത യിൽ നടക്കുന്ന ഡോക്ടർമാരുടെ സമരത്തെയും ബി.ജെ.പിയെയും വിമർശിച്ചായിരുന്നു മമതയുടെ വാക്കുകൾ.
പുറത്തുനിന്നുള്ളവരാണ് ഡോക്ടർമാരെ ഇളക്കിവിടുന്നത്. സമരം നടക്കുന്ന ആശുപത്രിക്ക് മുന്നിൽ പുറത്തുനിന്നുള്ളവർ മുദ്രാവാക്യം വിളിക്കുന്നത് കണ്ടു. തെമ്മാടിത്തരം കാണിക്കുന്നവർക്കെതിരെ പൊലീസ് നടപടിയെടുക്കും. ബംഗാളിൽ താമസിക്കുന്നവരാണെങ്കിൽ ബംഗാളി പഠിച്ചിരിക്കണം -മമത പറഞ്ഞു.
തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരണം. വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്തി ബി.ജെ.പി ഏതാനും സീറ്റ് നേടിയിട്ടുണ്ട്. അതുകൊണ്ട് ബി.ജെ.പിക്ക് ബംഗാളികളെയും ന്യൂനപക്ഷങ്ങളെയും തോൽപിക്കാനാകില്ല. ഞങ്ങളിത് വെച്ചുപൊറുപ്പിക്കില്ല. -മമത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.