ബീഫ്​ കടത്തിയെന്ന്​ ആരോപിച്ച്​ ആക്രമണം: മൂന്ന്​ ഗോരക്ഷക ഗുണ്ടകൾ പിടിയിൽ

ഫരീദാബാദ്​ (ഹരിയാന): പശുവിറച്ചി കടത്തിയെന്ന്​ ആരോപിച്ച്​ അഞ്ച്​ യുവാക്കളെ തല്ലിച്ചതച്ച സംഭവത്തിൽ മൂന്ന്​ ഗോരക്ഷക ഗുണ്ടകൾ അറസ്​റ്റിൽ. വെള്ളിയാഴ്​ചയായിരുന്നു സംഭവം. ഫത്തേപൂർ ബിലൂച്ചിൽനിന്ന്​ പഴയ ഫരീദാബാദിലേക്ക്​ ഒാ​േട്ടാറിക്ഷയിൽ പോത്തിറച്ചിയുമായി പോയ യുവാക്കളെയാണ്​ ബാജ്രി ഗ്രാമത്തിൽ​ 20ഒാളം ഗോരക്ഷക ഗുണ്ടകൾ ആക്രമിച്ചത്​. സംഭവത്തിൽ യുവാക്കൾക്കെതിരെ ഗോവധ നിരോധന നിയമമടക്കം നിരവധി വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.

എന്നാൽ, പ്രാഥമിക പരിശോധനയിൽ യുവാക്കൾ​ ​െകാണ്ടുപോയത്​ പോത്തിറച്ചിയാണെന്ന്​ കണ്ടെത്തി. ഇതേതുടർന്നാണ്​ ഒാ​േട്ടാ ഡ്രൈവർ ആസാദ്​ നൽകിയ പരാതിപ്രകാരം ആക്രമികൾക്കെതിരെ കേസെടുത്തത്​. ബാജ്രി ഗ്രാമവാസികളായ ലഖാൻ, ദിലീപ്​, രാംകുമാർ എന്നിവരാണ്​ അറസ്​റ്റിലായതെന്ന്​ മുജേശർ എ.സി.പി രാധാശ്യാം അറിയിച്ചു. പിടികൂടിയവരെ ചോദ്യംചെയ്​തുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. പിടിച്ചെടുത്ത ഇറച്ചി കൂടുതൽ പരിശോധനക്ക്​ ഫോറൻസിക്​ ലാബിലേക്ക്​ അയച്ചെന്ന്​ പൊലീസ്​ അറിയിച്ചു.

 

Tags:    
News Summary - Three cow vigilants held in Hariyana- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.