സിലിഗുരിയിലെ മെഡിക്കൽ കോളജിൽ 24 മണിക്കൂറിനിടെ മൂന്ന്​ കുഞ്ഞുങ്ങൾക്ക്​ ദാരുണാന്ത്യം

കൊൽക്കത്ത: സിലിഗുരിയിലെ നോർത്ത്​ ബംഗാൾ മെഡിക്കൽ കോളജിൽ 24 മണിക്കൂറിനിടെ ജീവൻ നഷ്​ടമായത്​ മൂന്ന്​ നവജാത ശിശുക്കൾക്ക്​. ആശുപത്രിയിൽ മൂന്ന്​ കുഞ്ഞുങ്ങൾ മരിച്ചതായും കോവിഡ്​ 19 ബാധിച്ചല്ല മരിച്ചതെന്നും മെഡിക്കൽ കോളജ്​ പ്രിൻസിപ്പൽ ഇന്ദ്രജിത്​ സാഹ പറഞ്ഞു.

'24 മണിക്കൂറിനിടെ മൂന്നു കുഞ്ഞുങ്ങൾ മരിച്ചു. കുഞ്ഞുങ്ങൾ മരിച്ചത്​ പനിയോ ശ്വാസതടമോ കോവിഡ്​ ബാധ​യെ തുടർന്നോ അല്ല. മൂന്നുപേരും വ്യത്യസ്​ത കാരണങ്ങളാലാണ്​ മരിച്ചത്​' -അദ്ദേഹം പറഞ്ഞു.

13 കുഞ്ഞുങ്ങളാണ്​ ആശുപത്രിയിൽ ചികിത്സയിലുള്ളത്​. ആർക്കും പനിയോ ശ്വാസതടസമോ ഇല്ല. പനി, ശ്വാസതടസം തുടങ്ങിയ ലക്ഷ​ണ​ങ്ങ​േളാടെ വിവിധ പ്രായത്തിലുള്ള 22 കുട്ടികളും ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന്​ സാഹ അറിയിച്ചു. 

Tags:    
News Summary - Three infants died in 24 hours at North Bengal Medical College in Siliguri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.