ഫയൽ ചി​​ത്രം

പാക് മയക്കുമരുന്ന് കള്ളക്കടത്തുകാരെ ബി.എസ്.എഫ് വെടിവെച്ചുകൊന്നു

ശ്രീനഗർ: ജമ്മു കശ്മീരിൽ മൂന്ന് പാകിസ്താനി മയക്കുമരുന്ന് കള്ളക്കടത്തുകാരെ വെടിവെച്ചുകൊന്നതായി ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) അറിയിച്ചു. ഞായറാഴ്ച പുലർച്ചെ സാംബ സെക്ടറിലെ രാജ്യാന്തര അതിർത്തിയിലാണ് സംഭവം.

അന്താരാഷ്ട്ര മാർക്കറ്റിൽ 180 കോടി രൂപ വിലവരുന്ന 36 പാക്കറ്റ് ഹെറോയിൻ പിടികൂടിയിട്ടുണ്ട്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് ബി.എസ്.എഫ് അറിയിച്ചു.

ജനുവരി 28ന് പഞ്ചാബിലെ ഗുരുദാസ്പൂരിൽ ബി.എസ്.എഫും പാകിസ്താനി മയക്കുമരുന്ന് കള്ളക്കടത്തുകാരും തമ്മിൽ വെടിവെപ്പ് നടന്നിരുന്നു. 47 കിലോ ഹെറോയിൻ, രണ്ട് തോക്ക്, വെടിക്കോപ്പുകൾ എന്നിവ പിടിച്ചെടുത്തു. ഏറ്റുമുട്ടലിൽ ബി.എസ്.എഫ് ജവാന് പരിക്കേറ്റു. 

Tags:    
News Summary - Three Pakistan narcotic smugglers shot dead in Samba sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.