ന്യൂഡൽഹി: കേരളത്തിെൻറ ഇരട്ടിയിലേറെ വോട്ടർമാരുള്ള പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ മന്ത്രിസഭ സത്യപ്രതിജഞ ചെയ്ത് അധികാരമേറ്റത് 43 മന്ത്രിമാരും ഗവർണറും അടക്കം 100ൽ താഴെ ആളുകളുടെ സാന്നിധ്യത്തിൽ. തിരുവനന്തപുരം ട്രിപ്പിൾ ലോക്ഡൗണിലായിട്ടും ഇടതുസർക്കാർ 500 പേരെ ക്ഷണിച്ച് സാഘോഷം സത്യപ്രതിജ്ഞ ചടങ്ങ് നടത്തുേമ്പാഴാണ് ബംഗാളിൽ മമത കരുതലിെൻറ മാതൃകയായത്.
നേതാക്കളെ ആരെയും കൂട്ടാതെ തെൻറ സത്യപ്രതിജ്ഞ രാജ്ഭവനിൽ ഗവർണർക്ക് മുമ്പാകെ നടത്തിയ മമത മന്ത്രിസഭയിലെ 43 മന്ത്രിമാരുടെ സത്യപ്രതിജ്ഞാചടങ്ങും പൊതുവേദിയിൽ അനുവദിച്ചില്ല. 43 മന്ത്രിമാരിൽ മൂന്നുപേർ ചടങ്ങിൽ നേരിൽ പെങ്കടുക്കാതെ വിഡിയോ കോൺഫറൻസിലൂടെയാണ് സത്യപ്രതിജ്ഞ ചെയ്തത്.
ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി പോലുള്ള ഉന്നത ഉദ്യോഗസ്ഥരെ മാത്രം ചടങ്ങിൽ പങ്കെടുപ്പിച്ച മമത ഓരോ മന്ത്രിക്കും രണ്ട് പേരെ മാത്രം കൊണ്ടുവരാനാണ് അനുമതി നൽകിയത്. ആ നിലക്ക് വരേണ്ടിയിരുന്ന 86 പേരിൽ ആറ് പേർ മൂന്ന് മന്ത്രിമാരുടെ വെർച്വൽ സത്യപ്രതിജ്ഞമൂലം ചടങ്ങിന് വന്നതുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.