തൃണമൂൽ എം.പി സുൽത്താൻ അഹ്മദ് അന്തരിച്ചു

കൊൽകത്ത: തൃണമൂൽ കോൺഗ്രസ് നേതാവും എം.പിയുമായ സുൽത്താൻ അഹ്മദ് (64)അന്തരിച്ചു. കൊൽക്കത്തയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. മൻമോഹൻ സിങ് മന്ത്രിസഭയിൽ ടൂറിസ വകുപ്പ് മന്ത്രിയായിരുന്നു. ഉലുബേരിയ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.  ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സുൽത്താൻ അഹ്മദിന്‍റെ വേർപാടിൽ ദു:ഖം രേഖപ്പെടുത്തുന്നതായും കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്വീറ്റ് ചെയ്തു. 

2014 നാരദ ഒളികാമറ ഒാപ്പറേഷൻ കേസിൽ പ്രതികളായ 12 തൃണമൂൽ നേതാക്കളിൽ ഒരാളായിരുന്നു അഹമ്മദ്.  കേസിൽ സി.ബി.ഐയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും സുൽത്താൻ അഹ്മദിനെ മുമ്പ്  ചോദ്യം ചെയ്തിരുന്നു. 

Tags:    
News Summary - TMC MP Sultan Ahmed passes away after suffering cardiac arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.