യു.പിയിൽ വ്യാജ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചത് ഒരു വർഷം; വ്യാജ കുറ്റങ്ങൾ ചുമത്തി ആളുകളെ പൂട്ടി മോചന ദ്രവ്യം ആവശ്യപ്പെട്ടു

യു.പിയിൽ വ്യാജ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചത് ഒരു വർഷം; വ്യാജ കുറ്റങ്ങൾ ചുമത്തി ആളുകളെ പൂട്ടി മോചന ദ്രവ്യം ആവശ്യപ്പെട്ടു

ലക്നോ: യു.പിയിലെ ബറേലി നഗരത്തിൽ മൂന്ന് പൊലീസുകാർ ചേർന്ന് വർഷം മുഴുവൻ വ്യാജ പൊലീസ് സ്റ്റേഷൻ നടത്തി. ആളുകളെ വ്യാജ കുറ്റങ്ങൾ ചുമത്തി പൂട്ടുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. വെള്ളിയാഴ്ച അവരുടെ ഏറ്റവും പുതിയ ഇരയുടെ മകൻ ആദ്യത്തേത് ഒത്തുതീർപ്പാക്കിയ ഉടൻ തന്നെ രണ്ടാമതും മോചനദ്രവ്യം ആവശ്യപ്പെട്ടതോടെയാണ് കുറ്റകൃത്യം പിടിക്കപ്പെട്ടത്. ഇരകൾ മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതോടെ വ്യാജ പൊലീസ് സ്റ്റേഷന്റെ തനിനിറം പുറത്തുവന്നു.

കസ്ബ ഔട്ട്‌പോസ്റ്റിൽ ഡ്യൂട്ടിക്ക് വിന്യസിച്ച പ്രതികളായ പൊലീസുകാർ ആ പ്രദേശത്തെ റബ്ബർ ഫാക്ടറിയുടെ ഒരു ഭാഗം പിടിച്ചെടുത്ത് പൊലീസ് സ്റ്റേഷന്റെ രൂപസാദൃശ്യത്തിൽ  വ്യാജ ലോക്കപ്പ് തീർത്തു. ഈ റാക്കറ്റ് ഒരു വർഷമായി തട്ടിക്കൊണ്ടുപോകലും മോചനദ്രവ്യം ആവശ്യപ്പെടലും തുടർന്നുവെന്ന് യു.പി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച സബ് ഇൻസ്പെക്ടർ ബൽബീർ സിങ്, കോൺസ്റ്റബിൾമാരായ ഹിമാൻഷു തോമർ, മോഹിത് കുമാർ എന്നിവർ ഭിതൗര ഗ്രാമത്തിലെ ഒരു കർഷകന്റെ വീട്ടിൽ അതിക്രമിച്ചു കയറി. വീട്ടിൽ മയക്കുമരുന്നും അനധികൃത തോക്കുകളും സൂക്ഷിച്ചതായി ആരോപിച്ചു.

തന്റെ മകന്റെ സമീപത്തുള്ള കസേരയിൽ അവർ ഒരു തോക്ക് വെക്കുകയും കുറ്റങ്ങൾ ‘തെളിയിക്കാൻ’ ഒരു വിഡിയോ ഷൂട്ട് ചെയ്തുവെന്നും കർഷകൻ പ്രാദേശിക മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘വീട്ടിൽ വെച്ച് ഞാൻ നിയമവിരുദ്ധമായ മയക്കുമരുന്നുകളും ആയുധങ്ങളും വിൽക്കുന്നുണ്ടെന്ന് അവർ ആരോപിച്ചു. അവർ വീട് കൊള്ളയടിച്ചു. എന്നെ റബ്ബർ ഫാക്ടറിയിലേക്ക് കൊണ്ടുപോയി ലോക്കപ്പിൽ ഇട്ടു. അത് ഒരു യഥാർത്ഥ പൊലീസ് സ്റ്റേഷനല്ലെന്ന് ഞങ്ങൾക്ക് മനസ്സിലാക്കാനായില്ല’ -കർഷകൻ പറഞ്ഞു.

‘അവർ എന്റെ കുടുംബത്തിൽ നിന്ന് 2 ലക്ഷം രൂപ ആവശ്യപ്പെട്ടു. അത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവർക്ക് നൽകി. പക്ഷേ അവർ എന്നെ വിട്ടയച്ചില്ല. കൂടുതൽ ആവശ്യപ്പെട്ടു. തുടർന്ന് എന്റെ മകൻ മുതിർന്ന ഉദ്യോഗസ്ഥരെ സമീപിക്കാൻ ധൈര്യം സംഭരിച്ചു’വെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് പ്രതികളും ഒളിവിൽ പോയിരിക്കുകയാണ്.
ഫത്തേഗഞ്ച് പൊലീസ് സ്റ്റേഷന് കീഴിലുള്ള കസ്ബ ചൗക്കിയിലെ ഓഫിസർ ഇൻ ചാർജ് ഒരാളെ കസ്റ്റഡിയിലെടുത്ത് പണം ആവശ്യപ്പെടുന്നതായി വെള്ളിയാഴ്ച വൈകുന്നേരം തങ്ങൾക്ക് വിവരം ലഭിച്ചുവെന്നും അതേക്കുറിച്ച് അന്വേഷിക്കാൻ ഒരു സർക്കിൾ ഓഫിസറെ അയച്ചുവെന്നും ലക്നോനൗവിൽ നിന്ന് 260 കിലോമീറ്റർ വടക്കുള്ള ബറേലിയിലെ സീനിയർ സൂപ്രണ്ട് അനുരാഗ് ആര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു,

സർക്കിൾ ഓഫിസർ കസ്റ്റഡിയിലെടുത്ത വ്യക്തിയെ കണ്ട് അദ്ദേഹത്തിന്റെ മൊഴി എടുത്തു. കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് ചൗക്കി ഇൻ ചാർജിനും മറ്റ് രണ്ട് പൊലീസുകാർക്കുമെതിരെ കേസ് ഫയൽ ചെയ്തു. അതിക്രമിച്ചു കടക്കൽ, തട്ടിക്കൊണ്ടുപോകൽ, തെറ്റായി തടങ്കലിൽ വെക്കൽ, ഭീഷണിപ്പെടുത്തുകയും വിലപിടിപ്പുള്ള വസ്തുക്കൾ ആവശ്യപ്പെടുകയും ചെയ്യുക, സ്വമേധയാ പരിക്കേൽപ്പിക്കൽ, ക്രിമിനൽ ഭീഷണി, മനഃപൂർവ്വം അപമാനിക്കൽ എന്നിവയുൾപ്പെടെ നിരവധി ക്രിമിനൽ കുറ്റങ്ങൾക്ക് മൂവരെയും സസ്‌പെൻഡ് ചെയ്യുകയും കേസെടുത്തിരിക്കുകയും ചെയ്തതായി ആര്യ പറഞ്ഞു.

സബ് ഇൻസ്‌പെക്ടർ സിങ് ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ ഹെറോയിൻ കടത്തുന്നുണ്ടെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഏതാനും മാസങ്ങൾക്ക് മുമ്പ് യു.പി പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞതായി ഒരു ​പൊലീസുകാരൻ പറഞ്ഞു. ഉത്തരാഖണ്ഡ് പൊലീസ് ഇയാളെ കാറിൽ പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. എന്നിട്ടും അദ്ദേഹത്തിനെതിരെ ഒരു അന്വേഷണവും നടത്തിയില്ലെന്നും പേരു വെളിപ്പെടുത്തരുതെന്നറിയിച്ച് പൊലീസുകാരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Tags:    
News Summary - Too much greed fells kidnapper cops: Fake police station dupes Uttar Pradesh city for a year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.