ന്യൂഡൽഹി: അപകടസാധ്യതയുള്ള വസ്തുക്കൾ വഹിച്ചു പോകുന്ന എല്ലാ ചരക്കുവാഹനങ്ങൾക്കും അംഗീകൃത ട്രാക്കിങ് സംവിധാനം നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഇതുസംബന്ധിച്ച് കേന്ദ്ര മോട്ടോർ വാഹന (ഭേദഗതി) ചട്ടം 2020 കരട് വിജ്ഞാപനം പുറത്തിറക്കി.
വിവിധ വാതകങ്ങൾ, നൈട്രജൻ, ഓക്സിജൻ തുടങ്ങി അപകടസാധ്യതയുള്ള വസ്തുക്കൾ വഹിച്ചു പോകുന്ന നാഷനൽ പെർമിറ്റിനു കീഴിൽ വരാത്ത വാഹനങ്ങൾക്കും അംഗീകൃത ട്രാക്കിങ് സംവിധാനം നിർബന്ധമാക്കുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
എ.ഐ.എസ് 140 പ്രകാരമുള്ള ട്രാക്കിങ് ഉപകരണമാണ് വാഹനത്തിൽ ഘടിപ്പിക്കേണ്ടത്. ഫെബ്രുവരി 15നാണ് മന്ത്രാലയം കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 30 ദിവസം വരെ ബന്ധപ്പെട്ടവർക്ക് അഭിപ്രായം അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.