ന്യൂഡൽഹി: അമിതവേഗതമൂലം അപകടം പതിവായതിന് പിന്നാലെ രാജ്യ തലസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗതവകുപ്പ്. വെള്ളിയാഴ്ച ഇത് സംബന്ധിച്ച ഉത്തരവിൽ ദില്ലി ട്രാഫിക് പൊലീസ് ഡെപ്യൂട്ടി കമീഷണർ ഉത്തരവിൽ ഒപ്പിട്ടു.
കാറുകൾ, ജീപ്പ്, ടാക്സികൾ, തുടങ്ങിയവയുടെ ഹൈവേകളിലെയും ഫ്ലൈ ഓവറുകളിലെയും വേഗത മണിക്കൂറിൽ 50-70 കിലോമീറ്റർ ആയി പുനർനിർണയിച്ചു. അതെ സമയം റെസിഡൻഷ്യൽ ഏരിയകൾ, വാണിജ്യ കേന്ദ്രങ്ങൾ, സർവീസ് റോഡുകൾ എന്നിവയ്ക്കുള്ളിലെ എല്ലാ ചെറിയ റോഡുകളിലും മണിക്കൂറിൽ 30 കിലോമീറ്റർ ആണ് പുതുക്കിയ വേഗതാ പരിധി.
ഇരുചക്രവാഹനങ്ങൾക്ക് ഹൈവേകളിലെയും ഫ്ലൈ ഓവറുകളിലെയും വേഗത 50-60 കിലോമീറ്റർ ആക്കി. റെസിഡൻഷ്യൽ ഏരിയകൾ, വാണിജ്യ കേന്ദ്രങ്ങൾ, സർവീസ് റോഡുകൾ എന്നിവയ്ക്കുള്ളിലെ എല്ലാ ചെറിയ റോഡുകളിലെയും വേഗത 30 കിലോമീറ്ററാണ്.ഡെലിവറി വാഹനങ്ങളുൾപ്പടെയുള്ളവയും വേഗ പരിധി 50-60 കിലോമീറ്ററായാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.നിയമം ലംഘിക്കുന്ന വാഹനങ്ങൾക്ക് നേരെ നിയമനടപടി സ്വീകരിക്കാനും ഗതാഗതവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.