ചെന്നൈ: ഒാടിക്കൊണ്ടിരുന്ന ട്രെയിനിലെ ടോയ്ലറ്റിൽ കയറിയ പെൺകുട്ടിയെ മൊബൈൽഫോണിൽ വിഡിയോ എടുത്ത ട്രെയിൻ ടിക്കറ്റ് എക്സാമിനർ അറസ്റ്റിൽ. സേലം സൂരമംഗലം എസ്. മേഘനാഥൻ (26) ആണ് അറസ്റ്റിലായത്.
കോയമ്പത്തൂരിലെ എൻജിനീയറിങ് കോളജ് വിദ്യാർഥിനി വ്യാഴാഴ്ച രാവിെല ട്രെയിനിൽ ചെന്നൈയിലേക്ക് പോകവെയാണ് സംഭവം. ടോയ്ലറ്റ് ഉപയോഗിക്കവേ ജനൽ വഴി ഒരാളുടെ കൈയിൽ മൊബൈൽഫോൺ കണ്ടതോടെ പുറത്തേക്കിറങ്ങി.
പ്രതിയെ സഹയാത്രികരുമായി ചേർന്ന് പിടികൂടി തൊട്ടടുത്ത അറകോണം റെയിൽവേ പൊലീസിൽ ഏൽപിക്കുകയായിരുന്നു. ടി.ടി.ഇയിൽനിന്ന് കണ്ടെടുത്ത മൊബൈലിൽ പെൺകുട്ടിയുടെ പടങ്ങളുണ്ടായിരുന്നു. ട്രെയിനിെൻറ ഫുട്ട്ബോർഡിൽനിന്നാണ് പ്രതി പടമെടുത്തത്. ഇയാളെ അറകോണം ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.