വിവാ​േഹതര ബന്ധം ആരോപിച്ച്​ ആദിവാസി സ്​ത്രീയെ നഗ്​നയാക്കി മർദിച്ച്​ റോഡിലൂടെ നടത്തി; ആറുപേർ അറസ്റ്റിൽ

കൊൽക്കത്ത: ബംഗാളിൽ വിവാഹേതര ബന്ധം ആരോപിച്ച്​ ആദിവാസിയെ സ്​ത്രീയെ വീട്ടിൽനിന്ന്​ വലിച്ചിഴച്ച ശേഷം റോഡിലൂടെ നഗ്​നയാക്കി ​നടത്തിച്ച്​ ഗ്രാമവാസികൾ. വിവാഹേതര ബന്ധത്തിന്‍റെ ശിക്ഷയാണെന്ന്​ ആരോപിച്ചായിരുന്നു അതിക്രമം.

സംഭവത്തിൽ ഉൾപ്പെട്ട 11 പ്രതികളിൽ ആറുപേരെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്​തിരുന്നു.

അലിപുർദോർ ജില്ലയിൽ കുമാരഗ്രാമത്തിൽ ജൂൺ ഒമ്പതിനാണ്​ കേസിന്​ ആസ്​പദമായ സംഭവം. അ​ക്രമത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്​ സംഭവം പുറത്തറിയുന്നത്​.

ആറുമാസം മുമ്പ്​ ഭർത്താവിനെ ഉപേക്ഷിച്ച്​ യുവതി​ ഒറ്റക്കായിരുന്നു താമസിച്ചിരുന്നതെന്ന്​​ ഗ്രാമവാസികൾ പറയുന്നു. വിവാഹേതര ബന്ധത്തെ തുടർന്നാണ്​ ഇരുവരും പിരിഞ്ഞതെന്നും ഗ്രാമവാസികൾ പറയുന്നു. ബുധനാഴ്ച രാത്രി ഗ്രാമവാസികളിൽ കുറച്ചുപേർ സ്​ത്രീയുടെ വീട്ടിലെത്തുകയും വീടിന്​ പു​റത്തേക്ക്​ വലിച്ചിഴക്കുകയുമായിരുന്നു. തുടർന്ന്​ ക്രൂരമായി മർദ്ദിച്ച ശേഷം ഗ്രാമത്തിലെ റോഡിലൂടെ നഗ്​നയാക്കി നടത്തിച്ചു.

സംഭവത്തിന്​ ശേഷം സ്​ത്രീയെ കാൺമാനില്ലായിരുന്നു. വിഡിയോ ദൃശ്യങ്ങൾ പുറത്തുവരുന്നതുവരെ ആരും പൊലീസിൽ അറിയിക്കുകയും ചെയ്​തിരുന്നില്ല. തുടർന്ന്​ സ്​ത്ര​ീയെ അസമിലെ മാതാപിതാക്കളുടെ വീട്ടിൽനിന്ന്​ കണ്ടെത്തി. അവിടെനിന്ന്​ ഭർത്താവെത്തി വീട്ടിലേക്ക്​ കൊണ്ടുവരികയും ചെയ്​തു.

ഇരുവരെയും കൗൺസലിങ്ങിന്​ വിധേയമാക്കി. തുടർന്ന്​ സ്​ത്രീ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകി. കേസിൽ പ്രതികളായ അഞ്ചുപേർ ഒളിവിലാണ്​.

Tags:    
News Summary - Tribal Woman Paraded Naked In West Bengal Over Extra-Marital Affair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.