പനാജി: ഗോവ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും, ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ് പോലുള്ള 'പുതുമുഖങ്ങൾക്ക്' രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ കഴിയില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പറഞ്ഞു. മാർച്ച് 10ന് വോട്ടെണ്ണി കഴിഞ്ഞാൽ ഗോവയിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പല പാർട്ടികളും ഗോവയിലേക്ക് കടക്കാൻ ശ്രമിക്കുന്നത് കൗതുകകരമാണ്. ഇത്തരത്തിലുള്ള പാർട്ടികൾ വോട്ടർമാർക്ക് പല വാഗ്ദാനങ്ങളും നൽകുന്നുണ്ടെങ്കിലും ജനം വാഗ്ദാനങ്ങൾ നിർവഹിക്കുന്ന പാർട്ടിയെ തന്നെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥികളെ വശീകരിക്കുന്നതുൾപ്പടെയുള്ള തന്ത്രങ്ങൾ ദീർഘകാലത്തേക്ക് നിലനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആകെ 40 സീറ്റുകളുള്ള ഗോവയിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണെന്നും, കോൺഗ്രസിന്റെ പ്രകടനപത്രിക സർക്കാരിന്റെ റോഡ് മാപ്പായി വർത്തിക്കുമെന്നും പൈലറ്റ് പറഞ്ഞു. കേന്ദ്രത്തിലും ഗോവയിലും അധികാരത്തിലിരുന്നിട്ടും ഖനനം പോലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ലെന്നും തർക്കവിഷയമായ എല്ലാ കാര്യങ്ങളിലും ഗോവ സർക്കാർ പരാജയപ്പെട്ടന്നും സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.