അനുബ്രത മൊണ്ടൽ

പ​​ശുക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്: തൃണമൂൽ കോൺഗ്രസ് നേതാവ് ഇഡി കസ്റ്റഡിയിൽ

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ പശുക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ടലിനെ ഡൽഹി കോടതി മാർച്ച് 10 വരെ ഇഡി കസ്റ്റഡിയിൽ വിട്ടു.

ഇയാളെ 14 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച ഹർജിയിലാണ് അർദ്ധരാത്രി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മാർച്ച് 10ന് സാധാരണ കോടതിയിൽ ഹാജരാക്കാൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിതേഷ് റാണ നിർദേശിച്ചു.

പ​ശ്ചി​മ ബം​ഗാ​ളി​ലെ ജോ​ക്ക-​ഇ​.എസ്.ഐ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​നു​ബ്ര​ത. ഇ​ദ്ദേ​ഹ​ത്തെ ഡ​ൽ​ഹി​യി​ലേ​ക്ക്കൊ​ണ്ടു​പോ​കാ​മെ​ന്നും ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​ണെ​ന്നും ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ഡി അ​നു​ബ്ര​ത​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ബി​ർ​ഭും ജി​ല്ല പ്ര​സി​ഡ​ന്‍റും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ അ​ടു​ത്ത അ​നു​യാ​യി​യു​മാ​യ മൊ​ണ്ട​ലി​നെ അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​.ബി.ഐ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Tags:    
News Summary - Trinamool Leader Sent To Custody Till March 10 In Cattle Smuggling Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.