ഭോപാൽ: മുത്തലാഖ് വിഷയത്തിൽ സുപ്രീംകോടതിവിധി വിശദമായി പഠിച്ച് വിധിയും ശരീഅത്തും തമ്മിൽ സംഘർഷമുള്ള മേഖലകളിൽ പരിഹാരം കാണാൻ അഖിലേന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് പ്രത്യേക സമിതിയെ വെക്കും. അഭിഭാഷകരും മതപണ്ഡിതരുമടങ്ങുന്ന സമിതി വിധിയുടെ നിയമപരവും മതപരവുമായ എല്ലാ വശങ്ങളും പരിശോധിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും ബോർഡ് അംഗം സഫർയാബ് ജീലാനി അറിയിച്ചു. തുടർന്നുള്ള നിയമനടപടികൾ ഇൗ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരിക്കും. ഇന്നലെ ഭോപാലിൽ ആരംഭിച്ച ബോർഡ് യോഗത്തിലാണ് തീരുമാനം. യോഗത്തിൽ പെങ്കടുത്ത 45 അംഗങ്ങളും തീരുമാനത്തെ അനുകൂലിച്ചു.
വിധിയിൽ അനുകൂലമായും പ്രതികൂലമായും ഉള്ള വശങ്ങൾ മനസ്സിലാക്കി റിവ്യൂ പെറ്റീഷൻ നൽകാനും ബോർഡ് ആലോചിക്കുന്നുണ്ട്. മുത്തലാഖ് കുറ്റകരമായതിനാൽ നിയമവിരുദ്ധവുമാണെന്ന സുപ്രീംകോടതി നിരീക്ഷണം ബോർഡ് തള്ളി. മുത്തലാഖ് അനുവദനീയമാക്കിയ ശരീഅത്ത് അനുസരിച്ച് മുന്നോട്ടുപോകുമെന്ന് ബോർഡ് ശനിയാഴ്ച ചേർന്ന ആലോചനയോഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ, മുത്തലാഖ് ഇസ്ലാമിക അംഗീകാരമില്ലാത്തതാണെന്നും കുറ്റകരമായ ആചാരമാണെന്നും അതിനാൽ നിയമത്തിെൻറ ദൃഷ്ടിയിൽ സാധുവായി കാണാനാവില്ലെന്നുമായിരുന്നു വിധിയിൽ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞത്.
‘മുത്തലാഖ് അസാധുവാക്കിയത് വിധിയുടെ ഒരു ചെറിയ ഭാഗം മാത്രമാണ്. ശരീഅത്താണ് നാം പിന്തുടരുന്നത്. ശരീഅത്താകെട്ട, മുത്തലാഖ് അനുവദിക്കുന്നുണ്ട്. മുത്തലാഖ് ചൊല്ലിയവർ ഭാര്യയുമായി ബന്ധം വേർപെടുത്തുകയും ചെയ്യും. വിഷയം എങ്ങനെ നടപ്പാക്കുമെന്നത് കോടതിക്കും സർക്കാറിനും തലവേദനയാകുമെന്ന് ബോർഡ് ജനറൽ സെക്രട്ടറി മൗലാന വലീ റഹ്മാനി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
അതേസമയം, നിയമം അനുവദിച്ചാലും ഇല്ലെങ്കിലും മുത്തലാഖ് ഇല്ലായ്മ ചെയ്യാൻ പതിറ്റാണ്ടുകളായി തുടരുന്ന പോരാട്ടം ബോർഡ് തുടരുമെന്ന് ബോർഡ് അംഗം ഖാലിദ് റാശിദ് ഫിറംഗി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.