ത്രിപുരയിൽ മുസ്​ലിം വീടുകൾക്ക്​ നേരെ വി.എച്ച്​.പിയുടെ അക്രമം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

അഗർത്തല: ത്രിപുരയിൽ മുസ്​ലിംകൾക്ക്​ നേരെ വി.എച്ച്​.പിയുടെ വ്യാപക ആക്രമണം തുടരുന്നു. ധർമ്മനഗർ ജില്ലയിലാണ് ബുധനാഴ്ച​ അക്രമസംഭവങ്ങൾ അരങ്ങേറിയത്​. വി.എച്ച്​.പി റാലിക്കിടെ ഒരു മുസ്​ലിം പള്ളി തകർക്കുകയും ചെയ്​തിട്ടുണ്ട്​. ബംഗ്ലാദേശിൽ ഹിന്ദുകൾക്കെതിരെ നടന്ന അക്രമത്തിനെതിരായാണ്​ വി.എച്ച്​.പി റാലി നടത്തിയത്​.

ചാമിത്തല മേഖലയിലെ രണ്ട്​ കടകൾക്ക്​ ചൊവ്വാഴ്ച തീവെച്ചിരുന്നു. മുസ്​ലിംകളുടെ മൂന്ന്​ വീടുകളും ചില കടകളും വി.എച്ച്​.പി പ്രവർത്തകർ തകർത്തിട്ടുണ്ട്​. റോവ ബസാറിന്​ സമീപമാണ്​ ആക്രമണമുണ്ടായതെന്ന്​ ജില്ലാ പൊലീസ്​ സുപ്രണ്ട്​ ബാനുപാഡ ചക്രബർത്തി പറഞ്ഞു.

മുസ്​ലിം വിരുദ്ധ മുദ്രവാക്യങ്ങളുമായി 3500ഓളം വി.എച്ച്​.പി പ്രവർത്തകരാണ്​ റാലിയിൽ അണിനിരന്നതെന്ന്​ ​പ്രദേശവാസികൾ പറഞ്ഞു. മുസ്​ലിം സ്​ത്രീകൾക്ക്​ നേരെയും ആക്രമണമുണ്ടായി. വീടുകളിൽ അതിക്രമിച്ച്​ കയറിയാണ്​ വിശ്വഹിന്ദു പരിഷത്ത്​ പ്രവർത്തകർ ആക്രമണം നടത്തിയത്​.

കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത്​ വിശ്വഹിന്ദു പരിഷത്തും ബജ്​രംഗദളും വ്യാപക അക്രമം നടത്തുകയാണ്​. 15ഓളം മുസ്​ലിം പള്ളികളും നിരവധി വീടുകളും ആക്രമിക്കപ്പെട്ടു. മുസ്​ലിംകളുടെ ഉടമസ്ഥതയിലുള്ള കടകൾക്ക്​ നേരെയും ആക്രമണമുണ്ടായി. 

Tags:    
News Summary - Tripura: Section 144 imposed in Dharmanagar after mosque vandalised during VHP rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.