ഡൽഹിയിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ വെന്തു മരിച്ചു

ഡൽഹിയിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ വെന്തു മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ ഈസ്റ്റ് പഞ്ചാബി ബാഗ് ഏരിയയിൽ വാടകകെട്ടിടത്തിന് തീപിടിച്ച് രണ്ട് കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ആകാശ്(7), സാക്ഷി (14) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം 8.30 ഓടെയാണ് ഈസ്റ്റ് പഞ്ചാബി ബാഗ് പാർക്ക് ഏരിയയിൽ തീപിടുത്തമുണ്ടായത്.

കൊല്ലപ്പെട്ട കുട്ടികളുടെ മാതാവായ സവിത അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ വസ്ത്രത്തിൽ തീപടരുകയും വീടിനുള്ളിലേക്ക് വ്യാപിക്കുകയും ചെയ്യുകയായിരുന്നു. സവിതയും 11 വയസ്സുകാരിയായ മകളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാട്ടുകാർ ഓടി എത്തുമ്പോഴേക്കും കുട്ടികൾക്ക് 100 ശതമാനം പൊള്ളലേറ്റിരുന്നു.

അപകട സമയത്ത് പിതാവ് ജോലി സ്ഥലത്തായിരുന്നു. നേരത്തെ ഡൽഹിയിലെ ലക്ഷ്മി നഗറിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ തീപിടുത്തമുണ്ടായിരുന്നു. കഠിന പരിശ്രമത്തിലൂടെയാണ് തീ അണച്ചത്. 

Tags:    
News Summary - two children lost life in fire break out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.