ലഖ്‌നൗ - ആഗ്രാ എക്‌സ്പ്രസ്‌വേയില്‍ 12 കാറുകൾ കൂട്ടിയിടിച്ചു: രണ്ടു മരണം

ന്യൂഡല്‍ഹി: ലഖ്‌നൗ - ആഗ്രാ എക്‌സ്പ്രസ്‌വേയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ 12 കാറുകള്‍ ഇടിച്ച് രണ്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്.കനത്ത മൂടൽ മഞ്ഞിനെ തുടർന്ന്​ റോഡിലെ ദൃശ്യപരിധി കുറഞ്ഞതാണ്​ അപകടത്തിനിടയാക്കിയത്​. 

ദീപക്​ (32) സുമിത (34)എന്നിവരാണ്​ മരിച്ചത്​. ഇവർ സഞ്ചരിച്ച കാർ ​േലാറിക്ക്​ പിറകിൽ ഇടിച്ചാണ്​ അപകടമുണ്ടായത്​. 
എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ട  ലോറി മൂടല്‍ മഞ്ഞു മൂലം കാർ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. തുടർന്ന്​ പിന്നാലെവന്ന വാഹനങ്ങളെല്ലാം കൂട്ടിയിടിക്കുകയായിരുന്നു. 

ശൈത്യകാലമായതോടെ ഉത്തരേന്ത്യന്‍ പാതകളില്‍ അപകടങ്ങള്‍ തുടരുകയാണ്​. മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് മുന്നില്‍ പോകുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതാണ്  അപകട കാരണം. യമുന എക്‌സ്പ്രസ് വേയില്‍ ഡിസംബര്‍ രണ്ടിനുണ്ടായ അപകടത്തില്‍ ഇറ്റാലിയന്‍ പൗരനുള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. 

Tags:    
News Summary - Two dead in car pile-up on Lucknow-Agra expressway- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.