കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ട് മരണം

അമരാവതി: ആന്ധ്രപ്രദേശിലെ അമരാവതിയിൽ ബുധനാഴ്ചയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. കെട്ടിട നിർമാണത്തിന് കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.

നിർമ്മാണം അനധികൃതമായാണ് നടന്നിരുന്നതെന്ന് ഗുണ്ടൂർ മുൻസിപ്പൽ കമീഷണർ നിഷാന്ത് കുമാർ പറഞ്ഞു. മുൻസിപ്പൽ ഉദ്ദ്യോഗസ്ഥർക്ക് കൈക്കൂലു നൽകിയ ശേഷമായിരുന്നു കെട്ടിടത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

പരിക്കേറ്റവരെ ന്യൂ ഗവൺമെന്‍റ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് മരണപ്പെട്ടത്.

തറയെടുക്കുന്നതിനായി 40 അടി താഴ്ചയിൽ കുഴി എടുക്കുന്നതിനിടെ തൊഴിലാളികളുടെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. രണ്ട് പേർ തത്ക്ഷണം മരിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

സംഭവത്തിൽ ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.   

Tags:    
News Summary - Two dies due to cave-in at illegal construction site

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.