ഇംഫാൽ: തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കേ മണിപ്പൂരിലുണ്ടായ സ്ഫോടനത്തിൽ ആറുവയസുകാരൻ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ചുരചന്ദ്പൂർ ജില്ലയിലെ ഒരു വീട്ടിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. അഞ്ചുപേർക്ക് സാരമായി പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
പരിക്കേറ്റ ലാങ്ങിന്‍സാങിനെയുംാ (22) മാങ്മിൻലാലിനെയും (6) പൊലീസ് ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബി.എസ്.എഫ് ക്യാമ്പില്‍ നിന്ന് നാട്ടുകാര്‍ ശേഖരിച്ച ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടിയതാകാം അപകടകാരണമെന്നാണ് പൊലീസ് നിഗമനം. എന്നാൽ വീടിനുനേരെ അജ്ഞാതര്‍ ബോംബെറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ജനുവരിയിൽ നിയമസഭാ തെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് സംസ്ഥാനത്ത് ഇത്തരമൊരു അക്രമ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ചയും വ്യാഴാഴ്ചയുമായി രണ്ടുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മാർച്ച് 10ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.