ഷില്ലോങ്: മേഘാലയയിൽ രണ്ട് പ്രമുഖ പ്രാദേശിക പാർട്ടികൾ കൂടി എൻ.പി.പി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. യുനൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയും (യു.ഡി.പി) പീപ്ൾസ് ഡെമോക്രാറ്റിക് ഫ്രണ്ടും (പി.ഡി.എഫ്) ആണ് ഞായറാഴ്ച മുൻ മുഖ്യമന്ത്രിയും എൻ.പി.പി അധ്യക്ഷനുമായ കോൺറാഡ് സാങ്മയെ കണ്ട് പിന്തുണ അറിയിച്ചത്.
ഇതോടെ എൻ.പി.പി സഖ്യത്തിന്റെ അംഗബലം 45 ആയി ഉയർന്നു. അധികാരമൊഴിയുന്ന മേഘാലയ ഡെമോക്രാറ്റിക് അലയൻസ് (എം.ഡി.എ) സർക്കാറിൽ നിലവിൽ യു.ഡി.പിയും പി.ഡി.എഫും എൻ.പി.പിയുടെ സഖ്യകക്ഷികളാണ്. ഈ സഖ്യം വീണ്ടും അധികാരത്തിലേറുമ്പോഴും എൻ.പി.പിക്കൊപ്പം നിൽക്കാനാണ് രണ്ടു പാർട്ടികളുടെയും തീരുമാനം.
മറ്റൊരു പ്രാദേശിക പാർട്ടിയായ എച്ച്.എസ്.പി.ഡി.പിയുടെ ആകെയുള്ള രണ്ട് എം.എൽ.എമാർ എൻ.പി.പി സഖ്യത്തിന് കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 27ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.പി.പി 26 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. 60 അംഗസഭയിൽ 11 സീറ്റുകളുമായി യു.ഡി.പിയാണ് രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.