പനാജി: ഗോവയിൽ ഭരണകക്ഷിയുടെ നാടകീയ നീക്കത്തിനൊടുവിൽ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയിൽ നിന്നുള്ള രണ്ട ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. മനോഹര്‍ അജ്‌ഗോന്‍കര്‍, ദീപക് പവസ്‌കര്‍ എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. ഇതോ ടെ 40 അംഗ ഗോവ നിയമസഭയില്‍ ബി.ജെ.പി എം.എൽ.എമാരുടെ എണ്ണം 14 ആയി. ബി.ജെ.പിയുടെ സഖ്യ കക്ഷികൂടിയായ എം.ജി.പിക്ക് മൂന്ന് അംഗ ങ്ങളാണ് ഉണ്ടായിരുന്നത്.
എം.എൽ.എമാരായ മനോഹര്‍ അജ്‌ഗോന്‍കര്‍, ദീപക് പവസ്‌കര്‍ എന്നിവര്‍ ബുധനാഴ്ച പുലര്‍ച്ച 1.45 ഓടെ ഗോവ നിയസഭാ സ്പീക്കർ മൈക്കൽ ലാബോയെ സന്ദര്‍ശിച്ച് തങ്ങളുടെ പാര്‍ട്ടി ബി.ജെ.പിയില്‍ ലയിക്കുകയാണെന്ന് അറിയിച്ച് കത്ത് നല്‍കുകയായിരുന്നു. എന്നാൽ എം.ജി.പിയുടെ മൂന്നാമത്തെ എം.എല്‍എ. സുദിന്‍ ധവലികര്‍ കത്തില്‍ ഒപ്പിട്ടിട്ടില്ല.
പ്രമോദ് സാവന്ത് നേതൃത്വം നല്‍കുന്ന ഗോവ സര്‍ക്കാരില്‍ സുദിന്‍ ധവാലികര്‍ ഉപമുഖ്യമന്ത്രിയും മനോഹര്‍ അജ്‌ഗോന്‍കര്‍ ടൂറിസം മന്ത്രിയുമാണ്. ചട്ടപ്രകാരം ഒരു നിയമസഭാ കക്ഷിയുടെ മൂന്നില്‍ രണ്ട് എം.എല്‍.എമാര്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ചാല്‍ ബാക്കിയുള്ള എം.എൽ.എമാര്‍ സ്വാഭാവികമായും ലയനത്തിെൻറ ഭാഗമാകും.
എം.ജി.പിയുടെ കത്ത് ലഭിച്ചതായും ധവാലികർ അതിൽ ഒപ്പുവെച്ചിട്ടില്ലെന്നും സ്പീക്കർ ലാബോ അറിയിച്ചു. ബി.ജെ.പിയിൽ ലയിക്കാൻ തീരുമാനിച്ച ശേഷം എം.എൽ.എ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തി കത്ത് നൽകിയിരുന്നു. അതിനുശേഷമാണ് അവർ സ്പീക്കറെ കണ്ട് ലയനത്തിനുള്ള കത്ത് കൈമാറിയത്.
എം.ജി.പിയിലെ എം.എൽ.എ ബി.ജെ.പിക്കും പ്രതിപക്ഷമായ കോണ്‍ഗ്രസിനും ഇപ്പോള്‍ തുല്യ അംഗങ്ങളായി. കോണ്‍ഗ്രസായിരുന്നു ഇതുവരെ ഏറ്റവും വലിയ ഒറ്റകക്ഷി. മനോഹര്‍ പരീക്കറുടെ മരണത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ചരടുവലികള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അംഗബലം കൂട്ടുന്നതിനായി ബി.ജെ.പി നാടകീയ നീക്കങ്ങള്‍ തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.