ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഭീകരർക്കായി പൊലീസും സൈന്യവും സംയുക്തമായി ബുധനാഴ്ച രാവിലെ ആരംഭിച്ച തിരച്ചിൽ പിന്നീട് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ഈ മാസം 11നും 12നും മേഖലയിൽ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കായാണ് തിരച്ചിൽ നടത്തിയത്.
ജൂൺ 11ന് ചത്തർഗല്ലയിലെ ചെക്ക് പോസ്റ്റിന് നേർക്ക് നടന്ന ആക്രമണത്തിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. തൊട്ടടുത്ത ദിവസം ഗാണ്ടോ മേഖലയിൽ നടന്ന വെടിവെപ്പിൽ ഒരു പൊലീസുകാരനും പരിക്കേറ്റു. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.