Rajouri encounter

കശ്മീരിലെ രജൗരിയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു, ഒരു സൈനികന് വീരമൃത്യു

രജൗരി: ജമ്മു കശ്മീരിലെ രജൗരിയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. രജൗരിയിലെ നർല ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ 63 രാഷ്ട്രീയ റൈഫിൾസിലെ ഒരു സൈനികൻ വീരമൃത്യു വരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. സൈന്യത്തിലെ ഒരു നായ്ക്കും ജീവൻ നഷ്ടമായി.

പാകിസ്താൻ നിർമിത മരുന്നുകളടക്കം യുദ്ധ സമയത്ത് ഉപയോഗിക്കുന്ന സാധന സാമഗ്രികൾ ഭീകരരിൽ നിന്ന് കണ്ടെടുത്തു. ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയതെന്ന് പ്രതിരോധ വകുപ്പ് പി.ആർ.ഒ ലഫ. കേണൽ സുനീൽ ബർത്വാൾ അറിയിച്ചു.

പ്രദേശം വളഞ്ഞ് നടത്തിയ സംയുക്ത തിരച്ചിലിലാണ് ഇന്നലെ ഒരു ഭീകരനെയും ഇന്ന് രണ്ടാമനെയും വധിച്ചത്.

Tags:    
News Summary - Two terrorists killed in Rajouri encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.