മുംബൈ: 2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിൽ സോഷ്യലിസ്റ്റ് പാർട്ടികളുമായി സഖ്യം ചേർന്ന് ഉദ്ധവ് താക്കറെയുടെ ശിവസേന. നാല് പതിറ്റാണ്ടോളം ഇരു പാർട്ടികളും തമ്മിലുണ്ടായിരുന്ന അകലത്തെ മാറ്റിനിർത്തിയാണ് നിലവിലെ സഖ്യം. സോഷ്യലിസ്റ്റുകളുമായി പണ്ട് ആദർശപരമായി പല എതിർപ്പുകളും ഉണ്ടായിരുന്നുവെന്നും ജനാധിപത്യത്തിന് വേണ്ടി അവ സംസാരിച്ച് തീർക്കാൻ സാധിക്കുന്നതേയുള്ളൂവെന്നും യോഗത്തിന് പിന്നാലെ ഉദ്ധവ് താക്കറെ പറഞ്ഞു. സഖ്യം ചരിത്രപ്രധാനമാണെന്നും വരുന്ന തെരഞ്ഞെടുപ്പിൽ ജനാധിപത്യത്തിന് പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോഷ്യലിസ്റ്റ് അനുഭാവികളായ 21 രാഷ്ട്രീയ പാർട്ടികളുമായായിരുന്നു ചർച്ച നടന്നത്. പണ്ട് സംയുക്ത മഹാരാഷ്ട്ര എന്ന ലക്ഷ്യത്തോടെ തന്‍റെ പിതാവ് ബാൽതാക്കറെയും മറ്റ് ശിവസേന നേതാക്കളും സോഷ്യലിസ്റ്റ് പാർട്ടികളുമായി ധാരണയിലെത്തിയെന്നും അന്ന് ലക്ഷ്യം കാണാൻ ആ സഖ്യം സഹായിച്ചുവെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
1960കളിൽ കോൺഗ്രസ് നേതാവ് സ്റ്റാൽവാർട്ട് എസ്.കെ പടീലിനെതിരെ ജോർജ് ഫെർണാണ്ടസ് വിജയിച്ചത് ഒരുമിച്ച് നിന്നാൽ പടീലിനെ തോൽപിക്കാൻ പറ്റുമെന്ന് ജനങ്ങൾക്ക് നൽകിയ ആത്മവിശ്യാസം കാരണമാണ്. അതുപോലെ ജനാധിപത്യത്തിന് വേണ്ടി ഒരുമിച്ച് നിന്നാൽ ഇപ്പോഴും ഇത് ആവർത്തിക്കാനാകും. ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ ശക്തരായ സംഘമുണ്ടെങ്കിൽ മറ്റൊന്നിനേയും ഭയപ്പെടേണ്ടതില്ലെന്നും താക്കറെ പറഞ്ഞു.
നരേന്ദ്രമോദി സ്റ്റേഡയിത്തിൽ വെച്ച് പാകിസ്ഥാൻ ക്രിക്കറ്റ് കളിക്കാർക്ക് നേരെ പൂക്കൾ വർഷിക്കാമെങ്കിൽ തനിക്ക് സോഷ്യലിസ്റ്റ് പാർട്ടികളുമായി കൈകോർക്കാമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.