മുംബൈ: ഡൽഹിയിലെ ഉദ്യോഗസ്ഥ നിയമനത്തിൽ സംസ്ഥാന സർക്കാരിന് അനുകൂലമായ കോടതി ഉത്തരവിനെ മറികടക്കാൻ കേന്ദ്രം കൊണ്ടുവന്ന ഓർഡിനൻസിനെ തടയാൻ മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി ഉദ്ധവ് താക്കറെ സഹായം വാഗ്ദാനം ചെയ്തതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എ.എ.പി രാജ്യസഭാംഗങ്ങളായ സഞ്ജയ് സിങ്, രാഘവ് ഛദ്ദ, ഡൽഹി മന്ത്രി അതിഷി എന്നിവരോടൊപ്പമായി കെജ്‌രിവാൾ താക്കറെയെ കാണാൻ എത്തിയത്. പാർലമെന്റിൽ തങ്ങളെ പിന്തുണയ്ക്കുമെന്ന് ഉദ്ധവ് താക്കറെ വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നും ഈ ഓർഡിനൻസ് പാർലമെന്റിൽ പാസാക്കിയില്ലെങ്കിൽ 2024 ൽ മോദി സർക്കാർ അധികാരത്തിൽ തിരിച്ചെത്തില്ലെന്നും കെജ്രിവാൾ പറഞ്ഞു. രാജ്യത്തെയും ജനാധിപത്യത്തെയും രക്ഷിക്കാനാണ് തങ്ങൾ ഒത്തുചേർന്നിരിക്കുന്നതെന്ന് താക്കറെ പറഞ്ഞു, തങ്ങളെ പ്രതിപക്ഷ പാർട്ടികൾ എന്ന് വിളിക്കരുതെന്ന് താൻ കരുതുന്നു. വാസ്തവത്തിൽ കേന്ദ്രത്തെയാണ് പ്രതിപക്ഷം എന്ന് വിളിക്കക്കേണ്ടതെന്നും അവർ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരാണെന്നും താക്കറെ പറഞ്ഞു. കേന്ദ്ര ഓർഡിനൻസിനെതിരെ പിന്തുണ തേടുന്നതിനായി കെജ്‌രിവാൾ രാജ്യത്തെ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.