ന്യൂഡൽഹി: ഓരോ പത്തുവർഷം കൂടുമ്പോഴും ജനങ്ങൾ ആധാറിലെ തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നതിനെ പ്രോത്സാഹിപ്പിച്ച് യു.ഐ.ഡി.എ.ഐ (യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ).
അഞ്ചു വയസ്സും പതിനഞ്ച് വയസ്സും കടക്കുമ്പോഴാണ് നിലവിൽ ഇത്തരം വിവരങ്ങൾ പുതുക്കേണ്ടത്. ''ജനങ്ങൾ തങ്ങളുടെ ബയോമെട്രിക്സ് അടക്കമുള്ള വിവരങ്ങൾ 10 വർഷം കൂടുമ്പോൾ പുതുക്കാൻ യു.ഐ.ഡി.എ.ഐ പ്രോത്സാഹിപ്പിക്കും. 70 വയസ്സു കഴിഞ്ഞവർ പക്ഷേ, ഇതു ചെയ്യേണ്ട ആവശ്യമില്ല'' -ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
മേഘാലയ, നാഗലൻഡ്, ലഡാക്ക് എന്നിവിടങ്ങളിലെ ഒരു ചെറുശതമാനം ഒഴികെ രാജ്യത്തെ ഏകദേശം മുഴുവൻ ജനങ്ങളെയും യു.ഐ.ഡി.എ.ഐ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ''ദേശീയ പൗരത്വ രജിസ്റ്റർ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മേഘാലയയിൽ പേരുചേർക്കൽ വൈകിയിരുന്നു.
നാഗാലൻഡിലെയും ലഡാക്കിലെയും ചില വിദൂര പ്രദേശങ്ങളിലുള്ളവരെയും ചേർക്കേണ്ടതുണ്ട്. 93.65 ശതമാനമാണ് പ്രായപൂർത്തിയായവരുടെ എൻറോൾമെന്റ്.'' -ഉന്നത കേന്ദ്രങ്ങൾ പറയുന്നു.
ഇരട്ടിപ്പ് ഒഴിവാക്കാൻ ക്ഷേമപദ്ധതി വിതരണം ആധാർ അധിഷ്ഠിതമാക്കാൻ സംസ്ഥാനങ്ങളുമായി ചർച്ച ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ അധികൃതർ, വിമാനയാത്രകളും ആധാറുമായി ബന്ധിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.