ഡൽഹിയിൽ നിന്ന്​ ട്രെയിനിൽ ആ​ന്ധ്രയിലേക്ക്​ പോയ സ്​ത്രീക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണബാധ

ന്യൂഡൽഹി: യു.കെയിൽ നിന്നെത്തി ട്രെയിനിൽ ആന്ധ്രപ്രദേശിലേക്ക്​ പോയ 50കാരിക്ക്​ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ ബാധിച്ചുവെന്ന്​ കണ്ടെത്തൽ. ഡിസംബർ 21നാണ്​ ഇവർ ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയത്​. ഡിസംബർ 24ന്​ ആന്ധ്രയിലേക്ക്​ ​ട്രെയിനിൽ യാത്ര തിരിക്കുകയും ചെയ്​തു. കോവിഡ്​ പരിശോധന ഫലം പോസിറ്റീവാണെന്ന്​ അറിയാതെയായിരുന്നു ​യ​ാത്ര.

തുടർന്ന്​ ഇവരെ ഫോണിലൂടെ അധികൃതർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ പരിഭ്രാന്തരായ അധികൃതർ ഇവർക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചു. പിന്നീട്​ സ്​ത്രീയേയും മകനേയും വിശാഖപട്ട​ണത്തേക്കുള്ള ട്രെയിനിൽ കണ്ടെത്തി.

ഇരുവരും ഇപ്പോൾ സർക്കാർ നിയന്ത്രിത ക്വാറന്‍റീൻ സെന്‍ററിലാണ്​ ഉള്ളതെന്ന്​ അധികൃതർ അറിയിച്ചു. യു.കെയിൽ നിന്നെത്തിയ 11 പേർക്ക്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ടെന്ന്​ തെലങ്കാന സർക്കാർ അറിയിച്ചു. ഇതിൽ ഒരാളിൽ മാത്രമാണ്​ ജനിതകമാറ്റം സംഭവിച്ച വൈറസ്​ കണ്ടെത്തിയതെന്ന്​ അധികൃതർ വ്യക്​തമാക്കി. 

Tags:    
News Summary - UK returnee who managed to leave Delhi for Andhra positive for new Covid-19 strain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.