യുക്രെയ്ൻ: തമിഴ്​ വിദ്യാർഥികളുടെ യാത്രച്ചെലവ്​ സർക്കാർ വഹിക്കുമെന്ന്​ സ്റ്റാലിൻ

ചെ​ന്നൈ: യു​ക്രെ​യ്​​നി​ൽ​നി​ന്ന്​ തി​രി​ച്ചെ​ത്തു​ന്ന ത​മി​ഴ്​​നാ​ട്ടു​കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര​ച്ചെ​ല​വ്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. യു​ക്രെ​യ്​​നി​ൽ വി​ദ്യാ​ർ​ഥി​ക​ളും മ​റ്റു​മാ​യി ത​മി​ഴ്​​നാ​ട്ടു​കാ​രാ​യ അ​യ്യാ​യി​ര​ത്തോ​ളം പേ​രാ​ണു​ള്ള​ത്.

ഇ​തി​ന​കം 916 വി​ദ്യാ​ർ​ഥി​ക​ൾ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. ത​മി​ഴ്​​നാ​ട്ടു​കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ജോ​ലി​ക്കാ​രെ​യും ഉ​ട​ന​ടി മോ​ചി​പ്പി​ക്കും. ഇ​തി​നാ​യി പ്ര​ത്യേ​ക ഓ​ഫി​സ​ർ​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​ർ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​റി​ന്‍റെ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും സ്റ്റാ​ലി​ൻ അ​ഭ്യ​ർ​ഥി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ നേ​ര​ത്തെ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജ​യ്ശ​ങ്ക​റി​ന്​ ക​ത്തെ​ഴു​തി​യി​രു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.  

Tags:    
News Summary - Ukraine: Stalin says govt will cover travel expenses of Tamil students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.