പൗരത്വ ഭേദഗതി ബില്ലി​െൻറ പ്രത്യാഘാതങ്ങൾ പരിശോധിക്കുന്നു -യു.എൻ

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലി​​െൻറ പ്രത്യാഘാതങ്ങളെ കുറിച്ച്​ പരിശോധിച്ച്​ വരികയാണെന്ന്​ യു.എൻ. പൗരത്വ ഭേദഗതി ബിൽ പാർലമ​െൻറി​​െൻറ ഇരു സഭകളിലും പാസായതായി യു.എൻ മനസിലാക്കുന്നു. ബില്ലിനെ കുറിച്ച്​ ​പൊതുസമൂഹം ഉയർത്തുന്ന ആശങ്ക യു.എന്നിനുമുണ്ടെന്ന്​ സെക്രട്ടറി ജനറൽ അ​േൻറാണിയോ ഗുട്ടറസ്​ പറഞ്ഞു.

വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം കനക്കുന്നതിനിടെയാണ്​ യു.എൻ പരാമർശം. കഴിഞ്ഞ ദിവസം അസമിൽ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടതോടെ സ്ഥിതിഗതികൾ യുദ്ധസമാനമായിരിക്കുകയാണ്. പല മേഖലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൊബൈൽ ഇന്‍റർനെറ്റിന് വിലക്കേർപ്പെടുത്തി. കൂടുതൽ സംഘടനകൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

അതേസമയം, പ്രക്ഷോഭത്തെ ശക്തമായി അടിച്ചൊതുക്കാനുള്ള നീക്കവുമായാണ് കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നത്. അസമിൽ മാത്രം 20 കമ്പനി സൈന്യത്തെ കൂടി അധികമായി വിന്യസിക്കും.

Tags:    
News Summary - UN on CAB-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.