യു.എൻ: ഇന്ത്യയിലെ ആഫ്രിക്കൻ പൗരന്മാർക്കെതിരെ നടന്ന ആക്രമണങ്ങൾക്ക് പിന്നിലുള്ളവരെ നിയമപരമായി ശിക്ഷിക്കണമെന്ന് െഎക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിെൻറ വക്താവ് സ്റ്റീഫൻ ഡുജറിക് ആവശ്യപ്പെട്ടു.യു.എൻ ആസ്ഥാനത്ത് വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ നടന്ന ഇത്തരം ആക്രമണസംഭവങ്ങളിൽ യു.എൻ ഇടപെടില്ലെങ്കിലും ഇക്കാര്യങ്ങൾ നിരീക്ഷിച്ചുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവം വംശീയാക്രമണമാണെന്ന് ആരോപിച്ച ആഫ്രിക്കൻ എംബസികൾ, ആക്രമികൾക്കെതിരെ ആവശ്യമായ നടപടിയെടുത്തില്ലെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും അന്വേഷണം നടന്നുവരുകയാണെന്നും ഇന്ത്യ പ്രതികരിച്ചു.
കഴിഞ്ഞമാസമാണ് ഡൽഹിയോടുചേർന്ന ഗ്രേറ്റർ നോയിഡയിൽ നൈജീരിയൻ വിദ്യാർഥികൾക്കുനേരെ വംശീയാതിക്രമം നടന്നത്. ഗ്രേറ്റർ നോയിഡയിലെ കോളജുകളിൽ പഠിക്കുന്ന ആഫ്രിക്കൻ വിദ്യാർഥികൾക്ക് മയക്കുമരുന്നു റാക്കറ്റുമായി ബന്ധമുണ്ടെന്ന നാട്ടുകാരുടെ സംശയമാണ് സംഘടിത ആക്രമണമായി മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.