ന്യൂഡൽഹി: ആശ്രിത നിയമനത്തിൽ ജോലി ലഭിക്കാൻ പിതാവിനെ കൊലപ്പെടുത്തി തൊഴിൽ രഹിതനായ 35 കാരൻ. ഝാർഖണ്ഡിലെ രാംഗഡ് ജില്ലയിലെ ബർക്കകനയിലാണ് സംഭവം.
55 കാരനായ കൃഷ്ണ റാം ബാർക്കകനയിലെ പൊതുമേഖല സ്ഥാപനമയ സെൻട്രൽ കോൾ ഫീൽഡ്സ് ലിമിറ്റഡിലാണ് ജോലി ചെയ്തിരുന്നത്. കൃഷ്ണയെ വ്യാഴാഴ്ച കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ കൃഷ്ണയുടെ മകൻ 35കാരനായ റാം പിതാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
കൃഷ്ണയുടെ ജോലി ലഭിക്കാൻ വേണ്ടിയാണ് മകൻ കൊലപാതകം നടത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥനായ പ്രകാശ് ചന്ദ്ര മഹ്തോ പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും റാമിെൻറ മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു.
പൊലീസ് ചോദ്യം ചെയ്യലിൽ സി.സി.എല്ലിലെ പിതാവിെൻറ ജോലി മൂത്തമകനായ തനിക്ക് ലഭിക്കാൻ വേണ്ടിയാണ് കൊലപാതകം ചെയ്തതെന്ന് റാം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സി.സി.എല്ലിൽ ജോലിയിലിരിക്കേ തൊഴിലാളി മരിച്ചാൽ അവരെ ആശ്രയിച്ച് കഴിയുന്ന വ്യക്തിക്ക് മരിച്ച വ്യക്തിയുടെ ജോലി ലഭിക്കുമെന്നാണ് വ്യവസ്ഥയെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.