ന്യൂഡൽഹി: രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മയിൽ കുറവുവന്നതായി സർക്കാർ. കഴിഞ ്ഞ വർഷം ഏപ്രിൽ- ജൂൺ കാലയളവിൽ 9.8 ശതമാനമായിരുന്നത് നടപ്പു വർഷം ഇതേ കാലയളവിൽ 9.3 ശത മാനമായി കുറഞ്ഞെന്നാണ് കേന്ദ്രം പുറത്തുവിട്ട കണക്കുകൾ പറയുന്നത്.
പുരുഷന്മാരിൽ 8.7 ശതമാനമാണ് (മുൻ വർഷം ഒമ്പത് ശതമാനം) തൊഴിലില്ലായ്മ. വനിതകൾക്കിടയിൽ 11.6ഉം (മുൻ വർഷം 12.8). രാജ്യത്ത് തൊഴിലില്ലായ്മ കഴിഞ്ഞ നാലര പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലാണെന്ന് കാണിക്കുന്ന കണക്കുകൾ അടുത്തിടെ പുറത്തുവന്നത് സർക്കാറിനെതിരെ രൂക്ഷ വിമർശനത്തിനിടയാക്കിയിരുന്നു.
2017- 18 വർഷത്തിലെ കണക്കുകൾ പ്രകാരം 6.1 ശതമാനമാണ് രാജ്യത്തെ മൊത്തം തൊഴിലില്ലായ്മ. നഗര ജനസംഖ്യയുടെ 36 ശതമാനം പേരെയാണ് തൊഴിൽ ശക്തിയായി പരിഗണിച്ചത്. പുരുഷന്മാരിൽ 56.2 ശതമാനം പേരും സ്ത്രീകളിൽ 15 ശതമാനവുമാണ് പരിഗണിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.