കെ.സി. വേണുഗോപാൽ

ഏക സിവിൽ കോഡ്​: കോൺഗ്രസിന്​ ജാഗ്രതക്കുറവ്​ ഉണ്ടായി -വേണുഗോപാൽ

ന്യൂ​ഡ​ൽ​ഹി: ഏ​ക സി​വി​ൽ കോ​ഡ്​ സ്വ​കാ​ര്യ ബി​ൽ രാ​ജ്യ​സ​ഭ​യി​ൽ എ​ത്തി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സ്​ അം​ഗ​ങ്ങ​ളു​ടെ മെ​ച്ച​പ്പെ​ട്ട പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ജാ​ഗ്ര​ത​ക്കു​റ​വ്​ ഉ​ണ്ടാ​യെ​ന്ന്​ സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. ​

കൂ​ടു​ത​ൽ അം​ഗ​ങ്ങ​ൾ സ​ഭ​യി​ൽ ഉ​ണ്ടാ​കേ​ണ്ട​താ​യി​രു​ന്നു. മു​സ്​​ലിം​ലീ​ഗ്​ എം.​പി പി.​വി അ​ബ്​​ദു​ൽ വ​ഹാ​ബ്​ ഉ​ന്ന​യി​ച്ച വി​മ​ർ​ശ​നം ആ ​നി​ല​ക്ക്​ ശ​രി​യാ​ണ്. ആ​ശ​ങ്ക സ്വാ​ഭാ​വി​ക​വു​മാ​ണ്. അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ്​ ബി​ൽ സ​ഭ​യി​ൽ വ​ന്ന​ത്. ചി​ല പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ക്കാ​നു​ള്ള​തു​കൊ​ണ്ട്​ എ​ല്ലാ കോ​ൺ​ഗ്ര​സ്​ അം​ഗ​ങ്ങ​ൾ​ക്കും എ​ത്താ​നാ​യി​ല്ല. എ​ന്നാ​ൽ, ഏ​ക സി​വി​ൽ കോ​ഡി​ന്‍റെ കാ​ര്യ​ത്തി​ൽ ശ​ക്ത​മാ​യ എ​തി​ർ​പ്പ്​ സ​ഭ​യി​ൽ കോ​ൺ​ഗ്ര​സ്​ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സാ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണ​ത്തി​നാ​ണ്​ ബി.​ജെ.​പി ശ്ര​മി​ക്കു​ന്ന​ത്. മു​സ്‍ലിം ലീ​ഗും കോ​ൺ​ഗ്ര​സു​മാ​യി പ​തി​റ്റാ​ണ്ടു​ക​ളു​ടെ ബ​ന്ധ​മാ​ണു​ള്ള​തെ​ന്ന്​ വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. മു​ന്ന​ണി ബ​ന്ധ​ത്തി​ൽ ചെ​റി​യ അ​സ്വാ​ര​സ്യ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണ്. ചി​ല വി​ഷ​യ​ങ്ങ​ളി​ൽ ലീ​ഗ്​ അ​വ​രു​ടെ ആ​ശ​ങ്ക പ​ങ്കു​വെ​ക്കും. ജ​ന​ങ്ങ​ൾ സി.​പി.​എ​മ്മി​ന് എ​തി​രാ​യ​തി​ന്റെ അ​ങ്ക​ലാ​പ്പി​ലാ​ണ് ലീ​ഗി​നെ​ക്കു​റി​ച്ച് പ്ര​സ്താ​വ​ന​ക​ളെ​ന്ന്​ കെ.​സി. വേ​ണു​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Uniform Civil Code: Congress lacked vigilance - Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.