ഗുജറാത്തിനും ഝാര്‍ഖണ്ഡിനും എയിംസ്

ന്യൂഡല്‍ഹി: ആരോഗ്യമേഖലയില്‍ കേരളത്തിന് ഇത്തവണയും അവഗണന. ഏറെക്കാലമായി ആവശ്യപ്പെടുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) ഈ ബജറ്റിലുമില്ല.
അരുണ്‍ജെയ്റ്റ്ലി പ്രഖ്യാപിച്ച  രണ്ട് എയിംസുകള്‍ ഗുജറാത്തിലേക്കും ഝാര്‍ഖണ്ഡിലേക്കും പോയി. സ്ഥലം അനുവദിക്കാമെങ്കില്‍ എയിംസ് അനുവദിക്കാമെന്ന് 2014ല്‍ മോദി സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ച് അക്കൊല്ലംതന്നെ കോഴിക്കോട് സ്ഥലം കണ്ടത്തെുകയും ചെയ്തു. എന്നാല്‍, സ്ഥലം കണ്ടത്തെി മൂന്നു ബജറ്റ് കഴിഞ്ഞിട്ടും എയിംസ് ഇതുവരെ ലഭിച്ചിട്ടില്ല.  
ഗ്രാമീണ മേഖലയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ ലഭ്യതക്കുവേണ്ടി 5,000 മെഡിക്കല്‍ പി.ജി സീറ്റുകള്‍ വര്‍ഷംതോറും അനുവദിക്കാന്‍ ബജറ്റില്‍ തീരുമാനമുണ്ട്.

Tags:    
News Summary - union budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.