ജമ്മു കശ്മീർ പീപ്പിൾസ് ഫ്രീഡം ലീഗിനെ നിരോധിച്ച് കേന്ദ്ര സർക്കാർ; നിരോധിച്ചത് നാല് ജെ.കെ.പി.എൽ വിഭാഗങ്ങളെ

ന്യൂഡൽഹി: ജമ്മു കശ്മീർ പീപ്പിൾസ് ഫ്രീഡം ലീഗിനെ കേന്ദ്ര സർക്കാർ നിരോധിച്ചു. അഞ്ച് വർഷത്തെ നിരോധനം ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. കേന്ദ്ര മന്ത്രി അമിത് ഷാ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്‍റെ അഖണ്ഡതക്ക് ഭീഷണിയാണെന്നും ജമ്മു കശ്മീരിൽ ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.

ജമ്മു കശ്മീർ പീപ്പിൾസ് ലീഗിലെ നാല് വിഭാഗങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. ജെ.കെ.പി.എൽ (മുഖ്താർ അഹമ്മദ് വാസ), ജെ.കെ.പി.എൽ (ബാഷിർ അഹമ്മദ് തോത), ജമ്മു കശ്മീർ പീപ്പിൾസ് പൊളിറ്റിക്കൽ ലീഗ് എന്നറിയപ്പെടുന്ന ജെ.കെ.പി.എൽ (ഗുലാം മുഹമ്മദ് ഖാൻ), യാക്കൂബ് ശൈഖ് നേതൃത്വം നൽകുന്ന ജെ.കെ.പി.എൽ (അസീസ് ശൈഖ്) എന്നിവയെയാണ് നിരോധിച്ചത്.

ജ​മ്മു ക​ശ്​​മീ​രി​ലെ വി​ഘ​ട​ന​വാ​ദി നേ​താ​വ്​ യാ​സീ​ൻ മാ​ലി​ക്​ ന​യി​ക്കു​ന്ന ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്‍റെ (ജെ.കെ.എൽ.എഫ്) നിരോധനം അഞ്ച് വർഷം കൂടി കേന്ദ്ര സർക്കാർ ഇന്ന് നീട്ടിയിരുന്നു. ഭീകര, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി 2019ലാണ് ജെ.കെ.എൽ.എഫിനെ നിരോധിത സംഘടനായായി പ്രഖ്യാപിച്ചത്.

തീവ്രവാദ ഫണ്ടിങ് കേസിൽ തിഹാർ ജ​യി​ലി​ൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് യാ​സീ​ൻ മാ​ലിക്. 1989 ഡിസംബർ 18ന് മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സഈദിന്‍റെ മകൾ റുബയ്യ സഈദിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുമാണ് മാ​ലി​ക്.


Tags:    
News Summary - Union government bans Jammu and Kashmir People's Freedom League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.